---
title: "ശാദുലി അനുസ്മരണം; പിണറായി സർക്കാർ കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുകയാണ് -അഡ്വ.എൻ ശംസുദ്ദീൻ എം.എൽ.എ "
english_title: "#Shaduli #Remembrance #Pinarayi #government #drowning #Kerala #alcohol #Adv #NShamsuddin #MLA"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/266300/shaduli-remembrance-pinarayi-government-drowning-kerala-alcohol-adv-nshamsuddin-mla"
published_at: "2025-01-28T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67986a0e5db69_Untitled-2.jpg"
keywords: []
---

# ശാദുലി അനുസ്മരണം; പിണറായി സർക്കാർ കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുകയാണ് -അഡ്വ.എൻ ശംസുദ്ദീൻ എം.എൽ.എ 

> **Lead Summary:** **എടച്ചേരി: **അധ്വാനിക്കുന്നവൻ്റെയും പാവപ്പെട്ടവരുടെയും പാർട്ടിയെന്ന് അവകാശപ്പെടുന്ന സി.പി.എം റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള ശ്രമത്തിലാണെന്ന് അഡ്വ.എൻ ശംസുദ്ദീൻ എം.എൽ.എ പറഞ്ഞു.

## Article Content

**എടച്ചേരി: **അധ്വാനിക്കുന്നവൻ്റെയും പാവപ്പെട്ടവരുടെയും പാർട്ടിയെന്ന് അവകാശപ്പെടുന്ന സി.പി.എം റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള ശ്രമത്തിലാണെന്ന് അഡ്വ.എൻ ശംസുദ്ദീൻ എം.എൽ.എ പറഞ്ഞു.

പാലക്കാട് വരാൻ പോകുന്ന ബ്രൂവറി അതിനുള്ള ഉദാഹരണമാണ്.നാദാപുരം മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി എടച്ചേരി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പണാറത്ത്, ശാദുലി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാദാപുരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് മുഹമ്മദ് ബംഗ്ലത്ത് അധ്യക്ഷത വഹിച്ചു. നാദാപുരത്തും പരിസരത്തും മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് ഏറെ വേരോട്ടമുണ്ടാക്കിയ മറക്കാൻ പറ്റാത്ത രണ്ടു നേതാക്കളായിരുന്നു പണാറത്ത് കുഞ്ഞിമുഹമ്മദും, പി.ശാദുലിയുമെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ എം.സി വടകര അഭിപ്രായപ്പെട്ടു.

കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻ്‌റ് എം.എ റസാഖ്, സൂപ്പി നരിക്കാട്ടേരി,അഹമ്മദ് പുന്നക്കൽ, സി.വി.എം വാണിമേൽ, ടി.കെ അഹമദ്, എം.പി ജാഫർ, എൻ.കെ മൂസ, എം.പി സൂപ്പി, നസീർ വളയം, ടി.കെ ഖാലിദ്, മുഹമ്മദ് ചുണ്ടയിൽ, യു.പി മൂസ, ആമിന ടീച്ചർ, സി.കെ നാസർ, കെ.പി ദാമോദരൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/266300/shaduli-remembrance-pinarayi-government-drowning-kerala-alcohol-adv-nshamsuddin-mla)