---
title: "തോ​ട്ടി​ൽ മാ​ലി​ന്യം ത​ള്ളി; ചാ​ക്കി​ൽ നി​ന്ന് കി​ട്ടി​യ ഫോ​ൺ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം "
english_title: " #garbage #dumping #watersource #phone #number  "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/266320/garbage-dumping-watersource-phone-number"
published_at: "2025-01-28T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67986fe070510_WhatsApp_Image_2025-01-28_at_11.13.44_AM.jpeg"
keywords: []
---

# തോ​ട്ടി​ൽ മാ​ലി​ന്യം ത​ള്ളി; ചാ​ക്കി​ൽ നി​ന്ന് കി​ട്ടി​യ ഫോ​ൺ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം 

> **Lead Summary:** **നാ​ദാ​പു​രം: **പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഭീ​ഷ​ണി​യാ​യി പു​ളി​ക്കൂ​ൽ തോ​ട്ടി​ൽ മാ​ലി​ന്യം ത​ള്ളി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് ഇ​രു​ട്ടി​ന്റെ മ​റ​വി​ൽ മാ​ലി​ന്യം നി​റ​ച്ച ചാ​ക്ക് നി​ക്ഷേ​പി​ച്ച​ത്.

## Article Content

**നാ​ദാ​പു​രം: **പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഭീ​ഷ​ണി​യാ​യി പു​ളി​ക്കൂ​ൽ തോ​ട്ടി​ൽ മാ​ലി​ന്യം ത​ള്ളി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് ഇ​രു​ട്ടി​ന്റെ മ​റ​വി​ൽ മാ​ലി​ന്യം നി​റ​ച്ച ചാ​ക്ക് നി​ക്ഷേ​പി​ച്ച​ത്.

നാ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ നാ​ദാ​പു​രം പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത് വി​ഭാ​ഗം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ബ്യൂ​ട്ടി പാ​ല​റി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ളാ​ണ് ചാ​ക്കി​നു​ള​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.

ചാ​ക്കി​ൽ നി​ന്ന് കി​ട്ടി​യ ഫോ​ൺ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​രി​സ​ര​വാ​സി​ക​ളും അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും തോ​ടി​നെ ആ​ശ്ര​യി​ക്കു​ന്ന​വ​രാ​ണ്.

മാ​ലി​ന്യം ത​ള്ള​ൽ പ​തി​വാ​യ​തി​നെ തു​ട​ർ​ന്ന് തോ​ട്ടി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റാ​ത്ത നി​ല​യി​ലാ​ണെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/266320/garbage-dumping-watersource-phone-number)