---
title: "രാഷ്ട്ര സേവനം; കെ.വി അഹമ്മദിന് നാടിൻ്റെ ആദരവ്"
english_title: "#National #Service #Nation #Gift #KVAhmed#third #officer"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/266332/national-service-nation-gift-kvahmedthird-officer"
published_at: "2025-01-28T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67987c3c29efb_kv_ahammad.jpg"
keywords: []
---

# രാഷ്ട്ര സേവനം; കെ.വി അഹമ്മദിന് നാടിൻ്റെ ആദരവ്

> **Lead Summary:** നാദാപുരം: നാഗ്പൂരിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ നിന്നും നിന്നും രണ്ട് മാസത്തെ ആർമി പരിശീലനം പൂർത്തീകരിച്ച നാദാപുരം കുറുവന്തേരി സ്വദേശി കെ വി അഹമ്മദിന് തേർഡ് ഓഫീസർ പദവി ലഭിച്ചു.

## Article Content

നാദാപുരം: നാഗ്പൂരിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ നിന്നും നിന്നും രണ്ട് മാസത്തെ ആർമി പരിശീലനം പൂർത്തീകരിച്ച നാദാപുരം കുറുവന്തേരി സ്വദേശി കെ വി അഹമ്മദിന് തേർഡ് ഓഫീസർ പദവി ലഭിച്ചു.

അഹമ്മദിനെ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം ഉസ്താദ് റിപ്പബ്ലിക് ദിനത്തിൽ ഉപഹാരം നൽകി ആദരിച്ചു.

കാരന്തൂർ മർകസ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഉറുദു അധ്യാപകനും അസ്സോസിയേറ്റ് എൻ സി സി ഓഫീസറുമാണ് അഹമ്മദ്.

നാഗ്‌പൂർ ഓഫീസസ് ട്രെയിനിംഗ് അക്കാദമിയിലെ രണ്ട് മാസം നീണ്ടുനിന്ന മിലിട്ടറി കായിക പരിശീലനത്തിനും ആയുധ പരിശീലനത്തിനും ശേഷം പ്രായോഗിക പരീക്ഷ, സർവീസ് വിഷയങ്ങളിലുള്ള എഴുത്തു പരീക്ഷ എന്നിവക്ക് ശേഷമാണ് തേർഡ് ഓഫീസർ പദവി ലഭിച്ചത്.

30 കേരള എൻ സി സി ബറ്റാലിയൻ കോഴിക്കോടിന് കീഴിലുള്ള അസ്സോസിയേറ്റ് എൻ സി സി ഓഫീസർ ആയ അഹ്‌മദ് പതിനാല് വർഷമായി അധ്യാപകനായി സേവനമനുഷ്ടിക്കുന്നു.

പിതാവ്: അലി

മാതാവ്: ബിയ്യാത്തു

ഭാര്യ: സൽ‍മ

മക്കൾ: ഇൽഹാൻ അഹമ്മദ്‌, ലാസിൻ അഹമ്മദ്‌

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/266332/national-service-nation-gift-kvahmedthird-officer)