---
title: "കളാരവം; ഭൂമിവാതുക്കൽ എം.എൽ.പി സ്കൂളിൽ കബ് ബുൾ ബുൾ ഉത്സവം സംഘടിപ്പിച്ചു "
english_title: "#Cub #Bull #Bull #Utsav #organized #Bhumivatukkal #MLP #School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/266355/cub-bull-bull-utsav-organized-bhumivatukkal-mlp-school"
published_at: "2025-01-28T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67988abf2e5f5_kb_bull_bull.jpg"
keywords: []
---

# കളാരവം; ഭൂമിവാതുക്കൽ എം.എൽ.പി സ്കൂളിൽ കബ് ബുൾ ബുൾ ഉത്സവം സംഘടിപ്പിച്ചു 

> **Lead Summary:** **വാണിമേൽ: **ഭാരത് സ്കൗട്ട്സ് & ഗൈഡ്‌സ് വടകര ജില്ല അസോസിയേഷൻ ഭൂമിവാതുക്കൽ എം.എൽ. പി. സ്കൂളിൽ സംഘടിപ്പിച്ച ദ്വിദിന കബ് ബുൾബുൾ ഉത്സവം നാദാപുരം എ ഇ ഒ: രാജീവൻ പി, പുതിയേടത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**വാണിമേൽ: **ഭാരത് സ്കൗട്ട്സ് & ഗൈഡ്‌സ് വടകര ജില്ല അസോസിയേഷൻ ഭൂമിവാതുക്കൽ എം.എൽ. പി. സ്കൂളിൽ സംഘടിപ്പിച്ച ദ്വിദിന കബ് ബുൾബുൾ ഉത്സവം നാദാപുരം എ ഇ ഒ: രാജീവൻ പി, പുതിയേടത്ത് ഉദ്ഘാടനം ചെയ്തു.

ഗ്രീറ്റിംഗ്, വർണ്ണം, ചമയം, അഡ്വഞ്ചർ ആക്‌ടിവിറ്റീസ്, റെഡ് ഫ്ലവർ, കളാരവം, റാലി, ഹൈക്കിങ് തുടങ്ങിയ പരിപാടികൾ നടന്നു. സമാപനസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ ഉദ്ഘാടനം ചെയ്തു.

ഉപഹാരസമർപ്പണവും നടത്തി. പ്രവീൺ പി, പി. പി. കുഞ്ഞമ്മദ് മാസ്റ്റർ, കെ. സുരേഷ് കുമാർ, മനോജ് കുമാർ സി, കെ.,പി. ലൈല, മിഥുൻ, അഹ്‌മദ് കുട്ടി മുളിവയൽ, കെ. പി. കുഞ്ഞമ്മദ്,കെ. കെ., മുഹമ്മദലി സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/266355/cub-bull-bull-utsav-organized-bhumivatukkal-mlp-school)