---
title: "പാറക്കടവിൽ വീണ്ടും തെരുവുനായ ആക്രമണം; വിദ്യാർത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് "
english_title: "#street #dog #attack #Parakadav #student #escaped "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/266537/street-dog-attack-parakadav-student-escaped"
published_at: "2025-01-29T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6799b61f5ccb6_dog_attack.jpg"
keywords: []
---

# പാറക്കടവിൽ വീണ്ടും തെരുവുനായ ആക്രമണം; വിദ്യാർത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

> **Lead Summary:** **പാറക്കടവ്: ** പാറക്കടവിൽ വീണ്ടും തെരുവുനായ ആക്രമണത്തിൽ നിന്ന് വിദ്യാർത്ഥി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

## Article Content

**പാറക്കടവ്: ** പാറക്കടവിൽ വീണ്ടും തെരുവുനായ ആക്രമണത്തിൽ നിന്ന് വിദ്യാർത്ഥി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

മാവിലാട്ട് അലിയുടെ മകൻ മുഹമ്മദ് സയാൻ ആണ് രക്ഷപ്പെട്ടത്.

സ്കൂളിലേക്ക് പോകാൻ രാവിലെ ബസ് കാത്തുനിൽക്കുമ്പോൾ ആണ് നായ കുട്ടിക്ക് നേരെ ചാടി വന്നത്. വിദ്യാർത്ഥി ഭയന്ന് ഓടുകയായിരുന്നു.

കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് മറ്റൊരു പെൺകുട്ടിയും തെരുവുനായ ആക്രമണത്തിന് ഇരയായിരുന്നു.

ഇത് വീണ്ടും ആവർത്തിക്കപ്പെടുമ്പോൾ തെരുവുനായ ശല്യത്തിനെതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നാട്ടുകാർ വലിയ പ്രതിഷേധം ഉന്നയിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/266537/street-dog-attack-parakadav-student-escaped)