---
title: "തൊഴിൽ ലഭ്യമാക്കാൻ; ബ്ലോക്ക് തല തൊഴിൽ മേള ഫിബ്രവരി 6 ന് തൂണേരിയിൽ"
english_title: "#provide #employment #Block #level #job #fair #Thooneri #February #six"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/266567/provide-employment-block-level-job-fair-thooneri-february-six"
published_at: "2025-01-29T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6799c6e55dc0f_job_fair.jpg"
keywords: []
---

# തൊഴിൽ ലഭ്യമാക്കാൻ; ബ്ലോക്ക് തല തൊഴിൽ മേള ഫിബ്രവരി 6 ന് തൂണേരിയിൽ

> **Lead Summary:** **നാദാപുരം: **തൊഴിൽ രഹിതരായ യുവതീ യുവാക്കൾക്കു തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തൂണേരി ബ്ലോക്ക് പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാമിഷൻ്റെയും നേതൃത്വത്തിൽ തുണേരി ബ്ലോക്ക് തലതൊഴിൽ മേള സംഘടിപ്പിക്കുന്നു.

## Article Content

**നാദാപുരം: **തൊഴിൽ രഹിതരായ യുവതീ യുവാക്കൾക്കു തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തൂണേരി ബ്ലോക്ക് പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാമിഷൻ്റെയും നേതൃത്വത്തിൽ തുണേരി ബ്ലോക്ക് തലതൊഴിൽ മേള സംഘടിപ്പിക്കുന്നു.

2025 ഫെബ്രുവരി 6 വ്യാഴാഴ്ച തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 9.30 രജിസ്ട്രേഷൻ ആരംഭിക്കും.

എസ്എസ്എൽസി മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ള യുവജനങ്ങൾക്ക് മേളയിൽ പങ്കെടുക്കുവാൻ സാധിക്കും. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉദ്യോഗാർത്ഥികൾക്ക് പ്രയോജനപ്പെടുത്താൻ സാധിക്കും.

ആരോഗ്യ മേഖല ഉൾപ്പെടെ പതിനഞ്ചിലധികം കമ്പനികളിൽ നിന്നുള്ള തൊഴിലവസരങ്ങളാണ് മേസ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉദ്യോഗാർത്ഥികൾക്ക് പ്രയോജനപ്പെടുത്താൻ സാധിക്കും.ളയിലൂടെ ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നത്. വിശദ വിവരങ്ങൾക്ക് കുടുംബശ്രീ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/266567/provide-employment-block-level-job-fair-thooneri-february-six)