---
title: "മതം പഠിക്കാത്തവർ ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുന്നു -കൂമ്പോൽ തങ്ങൾ"
english_title: "#Those #do #not #study #religion #misunderstand #Islam #koombolthangal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/266766/those-do-not-study-religion-misunderstand-islam-koombolthangal"
published_at: "2025-01-30T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679ae3ba6aad8_kombol_thangal.jpg"
keywords: []
---

# മതം പഠിക്കാത്തവർ ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുന്നു -കൂമ്പോൽ തങ്ങൾ

> **Lead Summary:** **നാദാപുരം: **ഇസ്ലാമിൻ്റെ വിധിവിലക്കുകളും നിയമങ്ങളും പഠിക്കാത്തവർ ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നും സ്ത്രീകൾക്ക് അർഹമായ ഉന്നത പരിഗണന ഇസ്ലാം നൽകുന്നതും ലഹരിക്കെതിരെയുള്ള കടുത്ത നിലപാടും സമൂഹം ഉൾക്കൊള്ളണമെന്നും സമസ്ത ഉപാധ്യക്ഷൻ കൂമ്പോൽ ആറ്റക്കോയ തങ്ങൾ ഉൽബോധിപ്പിച്ചു.

## Article Content

**നാദാപുരം: **ഇസ്ലാമിൻ്റെ വിധിവിലക്കുകളും നിയമങ്ങളും പഠിക്കാത്തവർ ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നും സ്ത്രീകൾക്ക് അർഹമായ ഉന്നത പരിഗണന ഇസ്ലാം നൽകുന്നതും ലഹരിക്കെതിരെയുള്ള കടുത്ത നിലപാടും സമൂഹം ഉൾക്കൊള്ളണമെന്നും സമസ്ത ഉപാധ്യക്ഷൻ കൂമ്പോൽ ആറ്റക്കോയ തങ്ങൾ ഉൽബോധിപ്പിച്ചു.

സൂറത്ത് യൂസഫ് പ്രമേയമായി കൊണ്ട് ഏഴുദിനങ്ങളിലായി നാദാപുരം പ്രകാശതീരം നഗരിയിൽ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ സപ്തദിന പ്രഭാഷണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതുതലമുറയിലേക്ക് ഇസ്ലാമിനെ ആയത്തിൽ പഠിക്കാൻ പൂർവികർ തുടങ്ങിയവച്ച പ്രഭാഷണ പരമ്പരകൾ പ്രാദേശത്തിൽ നടക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സയ്യിദ് ഹുസൈൻ തങ്ങൾ തളീക്കര, ഹുസൈൻ മാസ്റ്റർ കുന്നത്ത്, വളയം മമ്മു ഹാജി, പുന്നോറത്ത് അമ്മദ് ഹാജി, ഇബ്രാഹിം സഖാഫി കുമ്മോളി, മുത്തലിബ് സഖാഫി പാറാട് തുടങ്ങിയവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/266766/those-do-not-study-religion-misunderstand-islam-koombolthangal)