---
title: "ഉത്സവ നാളുകൾ; മരക്കുളത്തിൽ തിറ മഹോത്സവം ആരംഭിച്ചു "
english_title: "#Festival #days #Tira #Mahotsavam #started #Marakkulam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/266873/festival-days-tira-mahotsavam-started-marakkulam"
published_at: "2025-01-30T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b369731c36_maholsavam.jpg"
keywords: []
---

# ഉത്സവ നാളുകൾ; മരക്കുളത്തിൽ തിറ മഹോത്സവം ആരംഭിച്ചു 

> **Lead Summary:** **ഇരിങ്ങണ്ണൂർ: **മരക്കുളത്തിൽ ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം ആരംഭിച്ചു. 28 ന് ആരംഭിച്ച മഹോത്സവത്തിന് നാളെ സമാപനമാകും. 28 ന് സാംസ്കാരിക സദസ്സിൽ ടി.ജിമേഷ് സംസാരിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ: **മരക്കുളത്തിൽ ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം ആരംഭിച്ചു. 28 ന് ആരംഭിച്ച മഹോത്സവത്തിന് നാളെ സമാപനമാകും. 28 ന് സാംസ്കാരിക സദസ്സിൽ ടി.ജിമേഷ് സംസാരിച്ചു.

29 ന് രാവിലെ ഗണപതി ഹോമത്തിന് ശേഷം ഉത്സവം കൊടിയേറി. വൈകുന്നേരം ചെറുകുളം ശ്രീനാരായണ മഠത്തിന് സമീപത്ത് നിന്നാരംഭിച്ച ഘോഷയാത്രയിൽ മുത്തുക്കുടകൾ, വാദ്യമേളങ്ങൾ, നൃത്തനൃത്യങ്ങൾ, നിശ്ചല ദൃശ്യങ്ങൾ,വനിത കോൽക്കളി എന്നിവയും അണി നിരന്നു.

ഇന്ന് രാവിലെ 10 മണിക്ക് അരി ചാർത്തൽ വാദ്യ മേളം 11 മണിക്ക് കരിങ്കലശം, ഒരു മണിക്ക് മുത്തപ്പൻ മലയിറക്കൽ, അന്നദാനം, വൈകുന്നേരം 4 മണിക്ക് മുത്തപ്പൻ വെള്ളാട്ട്, 6 മണി കട്ടിച്ചാത്തൻ വെള്ളാട്ട്, 6.30 ന് ഇളനീർ വരവ്, 7 മണിക്ക് ആർച്ച ഭഗവതി വെള്ളാട്ട്, 7.30 അന്നദാനം, 9 മണി ഗുളികൻ വെള്ളാട്ട്, 10.30 ചാമുണ്ടി വെളളാട്ട്, രാത്രി 12 മണി കലശം വരവ്, 31 ന് രാവിലെ മുതൽ ഗുളികൻ, ആർച്ച ഭഗവതി, കട്ടിച്ചാത്തൻ, ചാമുണ്ടി തിറകൾ, ഉച്ചക്ക് അന്നദാനം 3 മണി ഗുരുസിയോടെ തിറ മഹോത്സവത്തിന് സമാപനമാകും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/266873/festival-days-tira-mahotsavam-started-marakkulam)