Feb 16, 2022 12:49 PM

നാദാപുരം : മയക്കുമരുന്ന് വേട്ട ശക്തമാക്കി നാദാപുരം ഡിവൈഎസ്പി നേതൃത്വം നൽകുന്ന പ്രത്യേക സംഘം. മേഖലയിൽ മാരക മയക്കുമരുന്ന് വിതരണം ചെയ്യുന്ന യുവതിയെ പൊലീസ് തന്ത്രപൂർവ്വം അറസ്റ്റ് ചെയ്തു. തൊട്ടിൽ പാലം ചീളിയാട് സ്വദേശി ശരണ്യ (25) യാണ് മൊകേരിയിൽ വെച്ച് അറസ്റ്റിലായത്.

നാദാപുരം ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് ഇന്ന് രാവിലെ പതിനൊന്നരയോടെ യുവതിയെ കസ്റ്റഡിയിൽ എടുത്തത് . ഇവരിൽ നിന്ന് സ്ഥിരമായി മയക്കുമരുന്ന് വാങ്ങിക്കുന്നയാളെ പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ശരണ്യയെ കുറിച്ച് വിവരം കിട്ടിയത്.

തുടർന്ന് ഇയാൾ മുഖേന യുവതിയെ മൊകേരിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. മൊകേരി നിർമല ടാക്കീസിന് സമീപം ബസിൽ വന്നിറങ്ങിയ യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ഇവരിൽ നിന്ന് ഒരു ഗ്രാം ഓളം എംഡി എം എ കണ്ടെടുത്തു. വിവരം അറിഞ്ഞ് സ്ഥലത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടി. ശരണ്യയെ കോടതിയിൽ ഹാജരാക്കുമെന്ന് നാദാപുരം ഡി വൈ എസ് പി പറഞ്ഞു. എസ് ഐ : സമീർ , സി പി ഒമാരായ ലതീഷ്, സബിഷ്, അനിൽ കുമാർ എന്നിവർ മയക്കുമരുന്ന് വേട്ടയിൽ പങ്കാളികളായി

Nadapuram police arrested a woman for distributing narcotics

Next TV

Top Stories