---
title: "വിത്തിടൽ പ്രവർത്തി; പെഞ്ചാത്തോളി തഴ വയലിൽ പച്ചക്കറിക്കൃഷി തുടങ്ങാനൊരുങ്ങി കാർഷിക കർമ്മ സേന"
english_title: "#Agriculture #Karma #Sena #ready #start #vegetable #cultivation #Penchatholi #thazha #field"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/266916/agriculture-karma-sena-ready-start-vegetable-cultivation-penchatholi-thazha-field"
published_at: "2025-01-30T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b6191a66c8_Untitled-10.jpg"
keywords: []
---

# വിത്തിടൽ പ്രവർത്തി; പെഞ്ചാത്തോളി തഴ വയലിൽ പച്ചക്കറിക്കൃഷി തുടങ്ങാനൊരുങ്ങി കാർഷിക കർമ്മ സേന

> **Lead Summary:** **നാദാപുരം: **നാദാപുരം ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് പഞ്ചായത്ത് കാർഷിക കർമ്മ സേനയുടെ നേതൃത്വത്തിൽ പെഞ്ചാത്തോളി തഴ വയലിൽ ആരംഭിക്കുന്ന പച്ചക്കറിക്കൃഷിയുടെ വിത്തിടൽ പ്രവർത്തി നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി നിർവഹിച്ചു.

## Article Content

**നാദാപുരം: **നാദാപുരം ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് പഞ്ചായത്ത് കാർഷിക കർമ്മ സേനയുടെ നേതൃത്വത്തിൽ പെഞ്ചാത്തോളി തഴ വയലിൽ ആരംഭിക്കുന്ന പച്ചക്കറിക്കൃഷിയുടെ വിത്തിടൽ പ്രവർത്തി നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി നിർവഹിച്ചു.

പെഞ്ചാത്തോളി തഴ വയലിലുള്ള 40 സെനറ്റ് സ്ഥലത്ത് വെള്ളരി, കണി വെള്ളരി, കക്കിരി, ചുവന്ന ചീര എന്നിവയാണ് കൃഷി ചെയ്യുന്നത് .

പെഞ്ചാത്തോളി ശങ്കരന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നെൽകൃഷി, വാഴ കൃഷി, ഇടവേള കൃഷി എന്നിവയും കാർഷിക കർമസേന നടത്താനുദ്ദേശിക്കുന്നുണ്ട്.

ചടങ്ങിൽ വാർഡ് മെമ്പർ വി പി കുഞ്ഞിരാമൻ, മത്തത്ത് ചന്ദ്രൻ, എം പി ജാനകി ശശാങ്കൻ എന്നിവരും കാർഷിക കര്മസേനയുടെ ഭാരവാഹികളും പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/266916/agriculture-karma-sena-ready-start-vegetable-cultivation-penchatholi-thazha-field)