---
title: "അൽ ഹുദ യു പി സ്‌കൂൾ നാൽപതാം വാർഷികാഘോഷത്തിന് നാളെ തുടക്കം"
english_title: "#40th #anniversary #celebration #Al #Huda #UP #School #begin #tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/266943/40th-anniversary-celebration-al-huda-up-school-begin-tomorrow"
published_at: "2025-01-30T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b85f0c75ef_Untitled-10.jpg"
keywords: []
---

# അൽ ഹുദ യു പി സ്‌കൂൾ നാൽപതാം വാർഷികാഘോഷത്തിന് നാളെ തുടക്കം

> **Lead Summary:** **നാദാപുരം: ** ടി ഐ എം കമ്മിറ്റിക്ക് കീഴിൽ നാലു പതിറ്റാണ്ടായി പ്രവർത്തിച്ചു വരുന്ന അൽ ഹുദാ യു പി സ്കൂളിന്റെ നാൽപതാം വാർഷികാഘോഷ പരിപാടികൾ നാളെ ആരംഭിക്കും.

## Article Content

**നാദാപുരം: ** ടി ഐ എം കമ്മിറ്റിക്ക് കീഴിൽ നാലു പതിറ്റാണ്ടായി പ്രവർത്തിച്ചു വരുന്ന അൽ ഹുദാ യു പി സ്കൂളിന്റെ നാൽപതാം വാർഷികാഘോഷ പരിപാടികൾ നാളെ ആരംഭിക്കും.

ഒരു വർഷക്കാലം നീളുന്ന പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11 മണിക്ക് മുൻ എം എൽ എ: കെ എം ഷാജി പരിപാടി ഉദ്ഘാടനം ചെയ്യും.

ജന പ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ വിദ്യാഭ്യാസ മേഖല കളിലെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.

നഴ്സറി ഫെസ്റ്റ്, ചിത്ര രചന, വിവിധ മത്സര പരിപാടികൾ, വിദ്യാഭ്യാസ സെമിനാർ, ആരോഗ്യ ക്യാമ്പ്, പൂർവ വിദ്യാർത്ഥി സംഗമം, അധ്യാപക സംഗമം തുടങ്ങിയ പരിപാടികൾ നടക്കും.

വി സി ഇഖ്ബാൽ, ബംഗ്ലത്ത് മുഹമ്മദ്‌, എൻ കെ കുഞ്ഞാലി, സി പി നാസർ, ടി പി അഹമ്മദ്, എൻ അബൂബക്കർ, കെ ജി അസീസ്, കാവുങ്കൽ സൂപ്പി, പി പി കുഞ്ഞബ്ദുള്ള, ഫൈസൽ കോമത്ത് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/266943/40th-anniversary-celebration-al-huda-up-school-begin-tomorrow)