---
title: "ഗാന്ധിസ്മൃതി; ക്വിസ് മത്സരവും സിനിമാപ്രദർശനവും സംഘടിപ്പിച്ചു"
english_title: "#Gandhi #Smriti #Quiz #Competition #Film #Screening"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/266956/gandhi-smriti-quiz-competition-film-screening"
published_at: "2025-01-30T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b8f37ed6cf_Untitled-10.jpg"
keywords: []
---

# ഗാന്ധിസ്മൃതി; ക്വിസ് മത്സരവും സിനിമാപ്രദർശനവും സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: **മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി നാദാപുരം ഉപ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി നടന്നു.

## Article Content

**നാദാപുരം: **മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി നാദാപുരം ഉപ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി നടന്നു.

18 വയസ്സിന് മുകളിലുള്ളവർക്കുള്ള ക്വിസ്മത്സരം ഗാന്ധി സിനിമയുടെ പ്രദർശനം എന്നിവയാണ് സംഘടിപ്പിച്ചത്.

ക്വിസ് മത്സരത്തിൽ അമയാ അശോക്( ഒന്നാം സ്ഥാനം) അവന്തിക എ ജെ ( രണ്ടാം സ്ഥാനം) രമ്യ വിനീഷ്( മൂന്നാം സ്ഥാനം) എന്നിവർ വിജയികളായി.

വൈദ്യർ അക്കാദമി ഫിലിം &തിയേറ്റർക്ലബ് സെക്രട്ടറി വി രാജീവ് വിജയികൾക്കുള്ള മൊമെന്റോയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ക്വിസ് മത്സരത്തിന് എ കെ ഹരിദാസൻ നേതൃത്വം നൽകി. ടി ബാബു ചടങ്ങിന് നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/266956/gandhi-smriti-quiz-competition-film-screening)