---
title: "ഒരുക്കങ്ങൾ പൂർത്തിയായി; അൽ ഹുദ യു പി സ്‌കൂൾ വാർഷികാഘോഷത്തിന് ഇന്ന് തുടക്കം"
english_title: "#Preparations #complete #Al #Huda #UP #School #anniversary #celebration #begins #today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/267030/preparations-complete-al-huda-up-school-anniversary-celebration-begins-today"
published_at: "2025-01-31T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679c559fbdee6_Untitled-16.jpg"
keywords: []
---

# ഒരുക്കങ്ങൾ പൂർത്തിയായി; അൽ ഹുദ യു പി സ്‌കൂൾ വാർഷികാഘോഷത്തിന് ഇന്ന് തുടക്കം

> **Lead Summary:** **നാദാപുരം: **ടി ഐ എം കമ്മിറ്റിക്ക് കീഴിൽ നാലു പതിറ്റാണ്ടായി പ്രവർത്തിച്ചു വരുന്ന അൽ ഹുദാ യു പി സ്കൂളിന്റെ നാൽപതാം വാർഷികാഘോഷ പരിപാടികൾക്ക് ഇന്ന് തുടക്കം.

## Article Content

**നാദാപുരം: **ടി ഐ എം കമ്മിറ്റിക്ക് കീഴിൽ നാലു പതിറ്റാണ്ടായി പ്രവർത്തിച്ചു വരുന്ന അൽ ഹുദാ യു പി സ്കൂളിന്റെ നാൽപതാം വാർഷികാഘോഷ പരിപാടികൾക്ക് ഇന്ന് തുടക്കം.

ഒരു വർഷക്കാലം നീളുന്ന പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ ഇന്നലെ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11 മണിക്ക് മുൻ എം എൽ എ: കെ എം ഷാജി പരിപാടി ഉദ്ഘാടനം ചെയ്യും.

ജന പ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ വിദ്യാഭ്യാസ മേഖല കളിലെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.

നഴ്സറി ഫെസ്റ്റ്, ചിത്ര രചന, വിവിധ മത്സര പരിപാടികൾ, വിദ്യാഭ്യാസ സെമിനാർ, ആരോഗ്യ ക്യാമ്പ്, പൂർവ വിദ്യാർത്ഥി സംഗമം, അധ്യാപക സംഗമം തുടങ്ങിയ പരിപാടികൾ നടക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/267030/preparations-complete-al-huda-up-school-anniversary-celebration-begins-today)