---
title: "പുഴ കയ്യേറി മണ്ണിട്ട് നികത്തിയ സംഭവം; കർശന നടപടി സ്വീകരിക്കാനൊരുങ്ങി ആർ.ഡി.ഒ "
english_title: "#incident #encroaching #river #filling #earth #RDO #ready #take #strict #action"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/267046/incident-encroaching-river-filling-earth-rdo-ready-take-strict-action"
published_at: "2025-01-31T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679c5ea9aa4bf_Untitled-16.jpg"
keywords: []
---

# പുഴ കയ്യേറി മണ്ണിട്ട് നികത്തിയ സംഭവം; കർശന നടപടി സ്വീകരിക്കാനൊരുങ്ങി ആർ.ഡി.ഒ 

> **Lead Summary:** **നാദാപുരം: **വാണിമേൽ പുഴയുടെ തെരുവൻ പറമ്പ് ഭാഗം കയ്യേറി മണ്ണിട്ട് നികത്തിയത് വടകര ആർ.ഡി.ഒ. ബിജു സന്ദർശിച്ചു. പുഴയും പുറമ്പോക്ക് ഭൂമിയും ചേരുന്ന ഭാഗമാണ് കയ്യേറ്റക്കാർ മണ്ണിട്ട് മൂടിയതെന്നാണ് പ്രാഥമിക നിഗമനം.

## Article Content

**നാദാപുരം: **വാണിമേൽ പുഴയുടെ തെരുവൻ പറമ്പ് ഭാഗം കയ്യേറി മണ്ണിട്ട് നികത്തിയത് വടകര ആർ.ഡി.ഒ. ബിജു സന്ദർശിച്ചു. പുഴയും പുറമ്പോക്ക് ഭൂമിയും ചേരുന്ന ഭാഗമാണ് കയ്യേറ്റക്കാർ മണ്ണിട്ട് മൂടിയതെന്നാണ് പ്രാഥമിക നിഗമനം.

ഭൂമി കയ്യേറ്റത്തിനായി ഉപയോഗിച്ച ലോറികളും ജെസിബിയും കസ്റ്റഡിയിൽ എടുക്കാനും ആർ. ഡി. ഒ. ഉത്തരവിട്ടിട്ടുണ്ട്.

കയ്യേറ്റം നടന്ന ഭൂമിയുടെ അളവ് നിശ്ചയിക്കാൻ അടയാളപ്പെടുത്തൽ വേണമെങ്കിൽ ഇറിഗേഷൻ വകുപ്പിന് വേണ്ട സഹായങ്ങൾ റവന്യൂ വകുപ്പ് നൽകുമെന്നും ആർ.ഡി.ഒ. പറഞ്ഞു.

പുഴ കയ്യേറ്റക്കാർക്ക് എതിരെ കർശന നടപടി സ്വീകരിക്കാൻ ഇറിഗേഷൻ വകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകി. റവന്യൂ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും ആർ. ഡി.ഒയുടെ ഒപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/267046/incident-encroaching-river-filling-earth-rdo-ready-take-strict-action)