---
title: " പ്രതിഷേധ സദസ്സ്; ഭൂമിവാതുക്കൽ -വിലങ്ങാട് റോഡിന്റെ ശോചനീയാവസ്ഥയിൽ എം എൽ എ മൗനം വെടിയണം -കോൺഗ്രസ്സ് "
english_title: "#protest #MLA #break #silence #deplorable #condition #Bhumivatukkal #Vilangad #road #congress "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/267083/protest-mla-break-silence-deplorable-condition-bhumivatukkal-vilangad-road-congress"
published_at: "2025-01-31T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679c789c49606_congress.jpg"
keywords: []
---

#  പ്രതിഷേധ സദസ്സ്; ഭൂമിവാതുക്കൽ -വിലങ്ങാട് റോഡിന്റെ ശോചനീയാവസ്ഥയിൽ എം എൽ എ മൗനം വെടിയണം -കോൺഗ്രസ്സ് 

> **Lead Summary:** **വാണിമേൽ: **വാണിമേൽ പൊട്ടിപൊളിഞ്ഞു കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗതം ദുസ്സഹമായ ഭൂമിവാതുക്കൽ -വിലങ്ങാട് റോഡ് ഉടൻ റി താറിംഗ് നടത്തുക, മുടിക്കൽ പാലം മുതൽ വിലങ്ങാട് പുല്ലുവായി വരെയുള്ള മലയോര ഹൈവേ ലിങ്ക് റോഡ് ഉടൻ യാഥാർഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു വാണിമേൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാണിമേൽ പുതുക്കയത്ത് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

## Article Content

**വാണിമേൽ: **വാണിമേൽ പൊട്ടിപൊളിഞ്ഞു കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗതം ദുസ്സഹമായ ഭൂമിവാതുക്കൽ -വിലങ്ങാട് റോഡ് ഉടൻ റി താറിംഗ് നടത്തുക, മുടിക്കൽ പാലം മുതൽ വിലങ്ങാട് പുല്ലുവായി വരെയുള്ള മലയോര ഹൈവേ ലിങ്ക് റോഡ് ഉടൻ യാഥാർഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു വാണിമേൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാണിമേൽ പുതുക്കയത്ത് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

നൂറു കണക്കിന് വാഹനങ്ങൾ ദിനേന കടന്നു പോകുന്ന, നിരവധി വിദ്യാർത്ഥികളും രോഗികളും ആശ്രയിക്കുന്ന ഈ റോഡിൻ്റെ ശോചനീയ അവസ്ഥ പരിഹരിക്കാൻ സർക്കാരോ, സ്ഥലം എം എൽ എ യോ ഒന്നും ചെയ്യുന്നില്ല.

13 വർഷമായി റോഡ് റീ താറിംഗ് നടത്തിയിട്ട്, നേരത്തേ റോഡിന്റെ ശോചനീയ അവസ്ഥ പരിഹരിക്കാൻ 40 ലക്ഷം രൂപ ഉപയോഗിച്ച് അറ്റക്കുറ്റപ്പണി നടത്തിയിട്ടുണ്ടെന്നാണ് പി ഡബ്ല്യു ഡിയുടെ വാദം.

40 ലക്ഷം രൂപ ഉപയോഗിച്ച് പ്രവർത്തി നടത്തിയ റോഡ് ഇത്ര വേഗം തകർന്നു പോയത് കാര്യക്ഷമമായി പ്രവർത്തി നടത്താതെ ഉദ്യോഗസ്ഥരും കരാറുകാരും അഴിമതി നടത്തി പങ്കിട്ടെടുത്തു എന്നാണ് നാട്ടുകാരുടെ ആരോപണം. 

മലയോര ഹൈവേ യുടെ ഭാഗമായി 10 മീറ്റർ ക്കുറവുള്ള സ്ഥലങ്ങൾ കുറച്ചു മാത്രമേ ഉള്ളൂ എങ്കിലും അതിന്റെ പേര് പറഞ്ഞാണ് ഈ പ്രവർത്തിക്കു ഫണ്ട് പോലും അനുവദിക്കാതെ നീട്ടി കൊണ്ടു പോകുന്നത്.

ആവശ്യമായ ഫണ്ട് പ്രഖ്യാപിച്ചാൽ സ്ഥല ഉടമകളുടെ സമ്മത പത്രം ലഭ്യമാക്കാമെങ്കിലും സർക്കാർ ഉദാസീനത തുടരുകയാണ്. എഫ് ഡി ആർ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് റോഡ് നിർമ്മിക്കുക എന്നൊക്കെ ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും വിമ്പ് പറച്ചിൽ നിർത്തി ആവശ്യമായ ഫണ്ട് അനുവദിക്കാൻ സർക്കാർ തയ്യാറാവുക.

പ്രതിഷേധ സദസ്സ് വാണിമേൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻ്റ് എൻ കെ മുത്തലിബിന്റെ അധ്യക്ഷതയിൽ പി ഏ ആൻ്റണി ഉദ്ഘാടനം ചെയ്തു‌.

ഷെബി സെബാസ്റ്റ്യൻ, പി ബാലകൃഷ്ണൻ, സെൽമ രാജു, കെ ബാലകൃഷ്ണൻ, പി എസ് ശശി, കെ പി വിജയൻ,തോമസ് മാത്യു, ബിപിൻ തോമസ്,കെ പി മൊയ്‌തു ഹാജി, സാബു ജോസഫ്, സോജൻ പൊന്മല കുന്നേൽ, രാജൻ കമ്പ്ളിപ്പാറ, കുമാരൻ എ പി, ജോസഫ് മണിമല, ബോബി തോക്കനാട്, ഫിറോസ് ചള്ളയിൽ,ബോബൻ കൂവത്തോട്, ബോബി ലുക്കോസ്,എന്നിവർ പ്രസംഗിച്ചു. കെ പി അബ്‌ദുള്ള സ്വാഗതവും, രവിന്ദ്രൻ വയലിൽ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/267083/protest-mla-break-silence-deplorable-condition-bhumivatukkal-vilangad-road-congress)