---
title: "രക്ത ദാനം; ബ്ലഡ് കെയർ ജില്ല തല ഉദ്‌ഘാടനം ഇന്ന് "
english_title: "#blood #donation #Blood #care #district #level #inauguration #today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/267236/blood-donation-blood-care-district-level-inauguration-today"
published_at: "2025-02-01T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679dac0368c06_shaji.jpg"
keywords: []
---

# രക്ത ദാനം; ബ്ലഡ് കെയർ ജില്ല തല ഉദ്‌ഘാടനം ഇന്ന് 

> **Lead Summary:** **നാദാപുരം:** മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ബ്ലഡ് കെയറിന്റെ ഭാഗമായി രക്ത ദാനം നൽകുന്ന പദ്ധതിയുടെ കോഴിക്കോട് ജില്ല തല ഉദ്ഘാടനം ഇന്ന് .

## Article Content

**നാദാപുരം:** മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ബ്ലഡ് കെയറിന്റെ ഭാഗമായി രക്ത ദാനം നൽകുന്ന പദ്ധതിയുടെ കോഴിക്കോട് ജില്ല തല ഉദ്ഘാടനം ഇന്ന് .

നാദാപുരം യത്തീം ഖാനയിൽ അല്പസമയത്തിനുള്ളിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി ഉദ്ഘാടന കർമ്മം നിർവഹിക്കും.

നാദാപുരം നിയോജക മണ്ഡലത്തിൽ നിന്ന് ആയിരം പേരും സംസ്ഥാനത്ത് അര ലക്ഷ പേരും രക്ത ദാന ക്യാമ്പയിന്റെ ഭാഗമാകും.

രക്തം നല്‍കുന്നവർക്ക് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ സാക്ഷ്യ പത്രം നൽകി ആദരിക്കും.

നാദാപുരം നിയോജക മണ്ഡലം കോർഡിനേറ്റർ ഇ വി അറഫാത്തിന്റെ നേതൃത്വത്തിലാണ് ക്യാമ്പയിൻ ഏകോപിപ്പിക്കുന്നത്.

രക്ത ദായകർ രാവിലെ 10.30 ന് നാദാപുരം യത്തീം ഖാനയിൽ എത്തിച്ചേരണമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് കെഎം ഹംസയും ജനറൽ സെക്രട്ടറി ഇ ഹാരിസും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/267236/blood-donation-blood-care-district-level-inauguration-today)