---
title: "തല്പര കക്ഷികൾ;  പുഴയും  തീരവും സംരക്ഷിച്ച്  കളിക്കളം നിർമ്മാണം പൂർത്തീകരിക്കണം -യുഡിഎഫ്"
english_title: "#construction #playground #should #be #completed #protecting #river #bank #UDF"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/267335/construction-playground-should-be-completed-protecting-river-bank-udf-new"
published_at: "2025-02-01T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679e04e4e2a6c_2.jpg"
keywords: []
---

# തല്പര കക്ഷികൾ;  പുഴയും  തീരവും സംരക്ഷിച്ച്  കളിക്കളം നിർമ്മാണം പൂർത്തീകരിക്കണം -യുഡിഎഫ്

> **Lead Summary:** **നാദാപുരം : **തെരുവംപറമ്പിലെ കളിക്കളവുമായി ബന്ധപ്പെട്ടു സ്വകാര്യ വ്യക്തി പുഴ കയ്യേറി എന്ന പ്രചരണം ഉണ്ടാക്കിയതിന്റെ പിന്നിൽ തല്പരകക്ഷികളാണെന്നും വിവാദം ഉണ്ടാക്കി തെരുവംപറമ്പ് ചിയൂരിൽ കളിക്കളം ഇല്ലാതാക്കാനുള്ള നീക്കം നാട്ടിലെ കായിക മുന്നേറ്റത്തെയും വികസന കൂട്ടായ്മയെയും ഇല്ലാതാക്കുമെന്നും യുഡിഎഫ് നേതാക്കൾ പ്രസ്താവിച്ചു.

## Article Content

**നാദാപുരം : **തെരുവംപറമ്പിലെ കളിക്കളവുമായി ബന്ധപ്പെട്ടു സ്വകാര്യ വ്യക്തി പുഴ കയ്യേറി എന്ന പ്രചരണം ഉണ്ടാക്കിയതിന്റെ പിന്നിൽ തല്പരകക്ഷികളാണെന്നും വിവാദം ഉണ്ടാക്കി തെരുവംപറമ്പ് ചിയൂരിൽ കളിക്കളം ഇല്ലാതാക്കാനുള്ള നീക്കം നാട്ടിലെ കായിക മുന്നേറ്റത്തെയും വികസന കൂട്ടായ്മയെയും ഇല്ലാതാക്കുമെന്നും യുഡിഎഫ് നേതാക്കൾ പ്രസ്താവിച്ചു.

പുഴയുടെ നീരൊഴുക്ക് സുഗമമാക്കാനും വെള്ളപ്പൊക്കത്തിന് പരിഹാരമായും റൂം ഫോർ റിവർ പദ്ധതിയിൽ ഉൾപ്പെടുത്തി നേരത്തെ മാഹി പുഴയിൽ നിന്ന് മണൽ നീക്കം ചെയ്തിട്ടുണ്ട്.

അന്ന് മണല് നീക്കാത്ത ഭാഗമാണ് ചീയ്യൂർ നൊച്ചിക്കണ്ടി താഴെ ഭാഗം. കഴിഞ്ഞ വിലങ്ങാട് ഉരുൾപൊട്ടൽ തുടർന്നും നൊച്ചിക്കണ്ടി താഴെ ഭാഗത്ത് വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്.

പുഴയും പുഴ തീരവും സംരക്ഷിക്കുന്നതിന് സർക്കാർ പ്രത്യേക പാക്കേജുണ്ടാക്കണം. പുഴയും പുഴ തീരവും സംരക്ഷിക്കുന്ന തരത്തിലുള്ള കളിക്കളം നിർമാണത്തെ ആരും തടസ്സപ്പെടുത്തരുതെന്നും വിവാദം അവസാനിപ്പിക്കാൻ എംഎൽഎയും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും മുൻ കയ്യെടുക്കണമെന്നും സ്ഥലം സന്ദർശിച്ച നേതാക്കൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

സ്വകാര്യ വ്യക്തി പുഴ കയ്യേറി എന്ന പ്രചരണം ഉണ്ടാക്കിയതിന്റെ പിന്നിൽ തല്പരകക്ഷികൾ ആണെന്നും വിവാദം ഉണ്ടാക്കി തെരുവംപറമ്പ് ചിയൂരിൽ കളിക്കളം ഇല്ലാതാക്കാനുള്ള നീക്കം നാട്ടിലെ കായിക മുന്നേറ്റത്തെയും വികസന കൂട്ടായ്മയെയും ഇല്ലാതാക്കുമെന്നും യുഡിഎഫ് നേതാക്കൾ പ്രസ്താവിച്ചു.

പുഴയുടെ നീരൊഴുക്ക് സുഗമമാക്കാനും വെള്ളപ്പൊക്കത്തിന് പരിഹാരമായും റൂം ഫോർ റിവർ പദ്ധതിയിൽ ഉൾപ്പെടുത്തി നേരത്തെ മാഹി പുഴയിൽ നിന്ന് മണൽ നീക്കം ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/267335/construction-playground-should-be-completed-protecting-river-bank-udf-new)