---
title: "പുനർന്നവ;വട്ടോളി സംസ്കൃതം ഹൈസ്‌കൂൾ പൂർവ വിദ്യാർത്ഥി സംഗമം തിങ്കളാഴ്‌ച"
english_title: "#Re #Vatoli #Sanskrit #HighSchool #Alumni #Reunion #Monday"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/267348/re-vatoli-sanskrit-highschool-alumni-reunion-monday"
published_at: "2025-02-01T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679e14d6da185_PUNARNNAVA.jpg"
keywords: []
---

# പുനർന്നവ;വട്ടോളി സംസ്കൃതം ഹൈസ്‌കൂൾ പൂർവ വിദ്യാർത്ഥി സംഗമം തിങ്കളാഴ്‌ച

> **Lead Summary:** **നാദാപുരം : **വട്ടോളി സംസ്കൃതം ഹൈസ്‌കൂളിൽ 1980 ൽ പത്താം ക്ലാസ്സ് പഠിച്ച വിദ്യാർത്ഥികളുടെ പുതുമയാർന്ന ഒരു സംഗമ പരിപാടിയാണ് 'പുനർന്നവ'.

## Article Content

**നാദാപുരം : **വട്ടോളി സംസ്കൃതം ഹൈസ്‌കൂളിൽ 1980 ൽ പത്താം ക്ലാസ്സ് പഠിച്ച വിദ്യാർത്ഥികളുടെ പുതുമയാർന്ന ഒരു സംഗമ പരിപാടിയാണ് 'പുനർന്നവ'.

1980 ൽ പത്താം ക്ലാസ്സ് പഠിക്കുന്ന അവസരത്തിൽ വിദ്യാർത്ഥികളുടെ ശരാശരി പ്രായം 15, ഈ വർഷം 2025 ആകുമ്പോഴേയ്ക്കും 60 വയസ്സിൽ എത്തി നിൽക്കുന്ന ഈ വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് അവരുടെ ഷഷ്ടിപൂർത്തി 'പുനർന്നവ' എന്ന പേരിൽ ആഘോഷിയ്ക്കുവാൻ തീരുമാനിച്ചിരിക്കുകയാണെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ആഘോഷങ്ങൾ നടക്കുന്നത് മൺമറഞ്ഞ് പോയ പ്രിയ അധ്യാപക ദമ്പതിമാരുടെ താമസസ്ഥലമായിരുന്ന വട്ടോളിയിലെ 'മാരാർ മാസ്റ്റർ-കാർത്യായനി ടീച്ചർ നഗറിൽ (പ്രവീണാലയം) വെച്ചാണ്. ഫെബ്രുവരി 3 ന് തിങ്കളാഴ്‌ച രാവിലെ 9.30 മുതൽ 3 മണി വരെയാണ് ആഘോഷങ്ങൾ.

2022 മാർച്ച് 20 ന് 'ഓർമ്മച്ചെപ്പ്' എന്ന പേരിൽ മുഴുവൻ അധ്യാപകരേയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു ദിവസം നീണ്ടുനിന്ന വളരെ വ്യത്യസ്‌തമായ ഒരു സംഗമം സംഘടിപ്പിച്ചിരുന്നു. ഈ ബാച്ചിലെ തന്നെ വിദ്യാർത്ഥികളെ ചേർത്ത്പിടിക്കുന്ന പല പ്രവർത്തനങ്ങളും കൂട്ടായ്‌മ നടത്തിയിട്ടുണ്ട്.

തങ്ങളെ പഠിപ്പിച്ച അധ്യാപികയെത്തേടി കൊട്ടാരക്കരയുള്ള ടീച്ചറുടെ ഭവനം സന്ദർശിച്ച ഈ കൂട്ടായ്‌മ കഴിഞ്ഞ 3 വർഷത്തിനുള്ളിൽ 15 ൽ അധികം യാത്രകളും സംഘടിപ്പിച്ചിട്ടുണ്ട്.

ഭാവിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലേയ്ക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കാനാണ് ഈ കൂട്ടായ്‌മയുടെ തീരുമാനം.

പ്രസിഡണ്ട് കുമാരൻ. പി.പി, സെക്രട്ടറി അനിൽകുമാർ ചോലങ്ങാട്ട്, പുന്നർനവയുടെ ചെയർമാൻ രാജ്‌കുമാർ. പി, കൺവീനർ രമേശൻ. കെ.പി, പ്രസന്ന എം.എം, വൽസല. കെ. കെ. എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/267348/re-vatoli-sanskrit-highschool-alumni-reunion-monday)