---
title: "മയ്യഴി പുഴ നികത്തിയ സംഭാവം; ശക്തമായ നടപടി വേണം - പ്രഫുൽ കൃഷ്ണ"
english_title: "#contribution #made #Mayyazhi #river #Strong #action #needed #PrafulKrishna"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/267350/contribution-made-mayyazhi-river-strong-action-needed-prafulkrishna"
published_at: "2025-02-01T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679e18404948e_RIVER.jpg"
keywords: []
---

# മയ്യഴി പുഴ നികത്തിയ സംഭാവം; ശക്തമായ നടപടി വേണം - പ്രഫുൽ കൃഷ്ണ

> **Lead Summary:** **നാദാപുരം: ** മയ്യഴി പുഴയുടെ ഉത്ഭവസ്ഥാനമായ വിഷ്ണുമംഗലം പുഴ നികത്തിയ സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് യുവമോർച്ച ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡൻ്റ് പ്രഫുൽ കൃഷ്ണൻ പറഞ്ഞു.

## Article Content

**നാദാപുരം: ** മയ്യഴി പുഴയുടെ ഉത്ഭവസ്ഥാനമായ വിഷ്ണുമംഗലം പുഴ നികത്തിയ സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് യുവമോർച്ച ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡൻ്റ് പ്രഫുൽ കൃഷ്ണൻ പറഞ്ഞു.

മയ്യഴിപ്പുഴയുടെ ഭാഗമായ വാണിമേൽ പുഴ മണ്ണിട്ട് നികത്തിയ സംഭവത്തിൽ കർശന നടപടി ഉണ്ടാവണമെന്നും പ്രഫുൽ കൃഷ്ണൻ ആവശ്യപ്പെട്ടു.

ഗുരുതരമായ നിയമ ലംഘനമാണ് ഇവിടെ ഉണ്ടായത്. ഏകദേശം രണ്ട് എക്കറോളം പുഴ നികത്തി കഴിഞ്ഞു. ഇത് ഇറിഗേഷൻ വകുപ്പിന്റെ മൗനാനുവാദത്തോടെയാണന്ന് പകൽ പോലെ വ്യക്തമാണ്.

ആർഡിഒ സ്ഥലം സന്ദർശിച്ച് സ്റ്റോപ്പ് മെമ്മോ നൽകിയ സ്ഥലത്ത് ഇന്നലെ വീണ്ടും പ്രവർത്തി നടന്നു.

ഇത് നിയമങ്ങളെ വെല്ലുവിളിക്കുന്ന രീതിയാണ് ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലന്നും സ്ഥലം സന്ദർശിച്ചതിന് ശേഷം അദ്ദേഹം പറഞ്ഞു.

പുഴ ഉടൻ പൂർവ്വസ്ഥിയിലാക്കാൻ അധികൃതർ ഉടൻ നടപടികൾ സ്വീകരിക്കണമെന്നു അല്ലാത്ത പക്ഷം ബി ജെ.പി ശക്തമായ സമരപരിപാടികൾക്ക് രൂപം നെൽകുമെന്നും പ്രഫുൽ കൃഷ്ണ പറഞ്ഞു.

ടി കെ പ്രഭാകരൻ, കെ ടി കെ ചന്ദ്രൻ , മണ്ഡലം പ്രസിഡന്റ് ആർ പി ബിനീഷ്, സിപി വിപിൻ ചന്ദ്രൻ , എന്നിവരും സന്ദർശന വേളയിൽ ഒപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/267350/contribution-made-mayyazhi-river-strong-action-needed-prafulkrishna)