---
title: "മുൻ കൂട്ടിയുള്ള പരിശോധനകൾ രോഗ നിർണ്ണയത്തിനും, ഫലപ്രഥമായ ചികിത്സയ്ക്കും അനിവാര്യം"
english_title: "#tests #essential #diagnosis #effective #treatment"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/267378/tests-essential-diagnosis-effective-treatment"
published_at: "2025-02-01T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679e301f8f2e3_docter.jpg"
keywords: []
---

# മുൻ കൂട്ടിയുള്ള പരിശോധനകൾ രോഗ നിർണ്ണയത്തിനും, ഫലപ്രഥമായ ചികിത്സയ്ക്കും അനിവാര്യം

> **Lead Summary:** **കല്ലാച്ചി: **ജെ സി ഐ കല്ലാച്ചിയുടെ ആഭിമുഖ്യത്തിൽ വനിതകൾക്കു വേണ്ടി 'സ്ത്രീരോഗങ്ങളും പ്രതിവിധികളും' എന്ന വിഷയത്തിൽ ഡോക്ടർ മുംതാസിന്റെ നേതൃത്വത്തിൽ പഠനക്ലാസ്സ്‌ നൽകി.

## Article Content

**കല്ലാച്ചി: **ജെ സി ഐ കല്ലാച്ചിയുടെ ആഭിമുഖ്യത്തിൽ വനിതകൾക്കു വേണ്ടി 'സ്ത്രീരോഗങ്ങളും പ്രതിവിധികളും' എന്ന വിഷയത്തിൽ ഡോക്ടർ മുംതാസിന്റെ നേതൃത്വത്തിൽ പഠനക്ലാസ്സ്‌ നൽകി.

അണ്ഡാശയ കാൻസർ, ആർത്തവ വിരാമത്തെ തുടർന്നുള്ള ശാരീരിക പ്രശ്നങ്ങൾ, മുൻകൂട്ടി എങ്ങനെ ബ്രസ്റ്റ്‌ കാൻസർ കണ്ടുപിടിക്കാം തുടങ്ങിയ വിഷയങ്ങളിൽ വിശദമായ അറിവ് പങ്കുവെച്ചു.

സ്ത്രീകളുടെ ആർത്തവ പ്രശ്നങ്ങളും ഗർഭാശയ രോഗങ്ങളും ഇന്നത്തെ ജീവിത ശൈലിയിൽ മാറ്റം വരുത്തിയാൽ തന്നെ ഒരു പരിധി വരെ നിയന്ത്രിക്കാം എന്ന് ഡോക്ടർ മുംതാസ് സൂചിപ്പിച്ചു.

ഗർഭാശയ രോഗങ്ങളെ കുറിച്ചും ആർത്തവ കാലത്ത് ഉണ്ടായിരിക്കേണ്ട ശുചിത്വത്തെ കുറിച്ചും ഭക്ഷണത്തിൽ സ്ത്രീകൾ ശ്രദ്ധിക്കേണ്ട ഘടകങ്ങളെ കുറിച്ചും സംശയ നിവാരണം നടത്തി.

ഷബാന എൻ കെ അധ്യക്ഷത വഹിച്ച യോഗം ഡോക്ടർ അബൂബക്കർ ഉദ്ഘാടനം ചെയ്തു.

ജെ സി ഐ കല്ലാച്ചി പ്രസിഡന്റ്‌ ഷംസുദ്ദീൻ ഇല്ലത്ത്‌, ശ്രീജേഷ്‌ ഗിഫ്റ്ററി, സമീന, ജസീല സിഎച്ച്‌,സഫീറ ഫൈസൽ, ,എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/267378/tests-essential-diagnosis-effective-treatment)