---
title: "രക്തമെടുക്കുന്ന രാഷ്ട്രീയമല്ല രക്തം കൊടുക്കുന്ന രാഷ്ട്രീയമാണ് യൂത്ത് ലീഗ് നിർവഹിക്കുന്നത്  -കെഎം ഷാജി"
english_title: "#Youth #League #politics #giving #blood #politics #KMShaji"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/267381/youth-league-politics-giving-blood-politics-kmshaji"
published_at: "2025-02-01T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679e331a296ea_blood_donation.jpg"
keywords: []
---

# രക്തമെടുക്കുന്ന രാഷ്ട്രീയമല്ല രക്തം കൊടുക്കുന്ന രാഷ്ട്രീയമാണ് യൂത്ത് ലീഗ് നിർവഹിക്കുന്നത്  -കെഎം ഷാജി

> **Lead Summary:** **നാദാപുരം: **സംസ്ഥാനത്ത് അൻപതിനായിരത്തോളം യുവ രക്തദാതാക്കളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിൽ മുസ്ലിം യൂത്ത് സംസ്ഥാന കമ്മിറ്റി പതിനൊന്നായിരം രക്തദാതാക്കളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലുള്ള ബ്ലഡ് കെയറിന്റെ ജില്ലാതല ഉദ്ഘാടനം കെ എം ഷാജി നിർവഹിച്ചു.

## Article Content

**നാദാപുരം: **സംസ്ഥാനത്ത് അൻപതിനായിരത്തോളം യുവ രക്തദാതാക്കളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിൽ മുസ്ലിം യൂത്ത് സംസ്ഥാന കമ്മിറ്റി പതിനൊന്നായിരം രക്തദാതാക്കളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലുള്ള ബ്ലഡ് കെയറിന്റെ ജില്ലാതല ഉദ്ഘാടനം കെ എം ഷാജി നിർവഹിച്ചു.

നാദാപുരം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയാണ് നാദാപുരം എം വൈ എം യത്തീംഖാന ഹാളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

രക്തമെടുക്കുന്ന രാഷ്ട്രീയത്തെ ചിലർ പ്രോത്സാഹിപ്പിക്കുമ്പോൾ ആവശ്യക്കാർക്ക് രക്തം കൊടുക്കുന്ന രാഷ്ട്രീയമാണ് മുസ്ലിം യൂത്ത് ലീഗ് പരിചയപ്പെടുത്തുന്നതെന്നും അതാണ് ഈ പദ്ധതി ഓർമ്മപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ അധ്യക്ഷത വഹിച്ചു.

ജില്ല ട്രെഷറർ കെഎംഎ റഷീദ് സ്വാഗതവും ബ്ലഡ് കെയർ ജില്ലാ കോഡിനേറ്റർ ഷഫീഖ് അരക്കിണർ നന്ദിയും പറഞ്ഞു

നിരവധി ചികിത്സകൾക്ക് ആവശ്യമായ രക്തം കിട്ടാതെ വിവിധ ആശുപത്രികളിൽ രോഗികൾ വലയുമ്പോൾ അനിവാര്യമായ രക്തദാനത്തിലൂടെ സാമൂഹിക ബോധമുള്ള യൗവനത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലാണ് മുസ്ലിം യൂത്ത് ലീഗ് ഈ പദ്ധതി ആവിഷ്കരിച്ചത്.

വിവിധ ജില്ലകളിലെ ജനങ്ങൾ ആശ്രയിക്കുന്ന ജില്ല എന്ന നിലയിൽ കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനം സംസ്ഥാന കമ്മിറ്റിയുടെ ക്യാമ്പയിനിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ നടക്കും.

എംവിആർ ക്യാൻസർ സെൻറർ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.എംവിആർ ആശുപത്രിയെ പ്രതിനിധീകരിച്ച് ഡോക്ടർ നിതിൻ ആശംസകൾ അർപ്പിച്ചു.

തുടർന്ന് രക്തദാതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.മുസ്ലിം ലീഗ് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി , ജില്ല സെക്രട്ടറി കെ കെ നവാസ് നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്ത് ,നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി, എം പി ജാഫർ മാസ്റ്റർ,മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ എം പി ഷാജഹാൻ, ഒ എം നൗഷാദ്, ശുഹൈബ് കുന്നത്ത്, വി അബ്ദുൽ ജലീൽ, സമദ് നടേരി,ഹമീദ് വലിയാണ്ടി, കെ എം ഹംസ, ഇ ഹാരിസ്, എ എഫ് റിയാസ് ,നിസാർ എടത്തിൽ,സി കെ നാസർ, എം കെ അഷ്‌റഫ്,ഇ വി അറഫാത്ത്, ഒ മുനീർ,സി മുഹമ്മദ് ഫാസിൽ, റഫീഖ് കക്കംവെള്ളി,എ കെ ശാക്കിർ, ശംസീർ തയ്യിൽ ,ടി പി അഭിനന്ദ,ഹിദ ഫെബിൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/267381/youth-league-politics-giving-blood-politics-kmshaji)