---
title: "സമര സ്മരണ ; ടി സി ഗോപലൻ മാസ്റ്റർക്ക് നാടിൻ്റെ ഓർമ്മ പൂക്കൾ"
english_title: "#Remembrance #TCGopalan #Master #memory #country #flowers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/267424/remembrance-tcgopalan-master-memory-country-flowers"
published_at: "2025-02-02T07:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679ed4cb21ba5_nadapuram.jpg"
keywords: []
---

# സമര സ്മരണ ; ടി സി ഗോപലൻ മാസ്റ്റർക്ക് നാടിൻ്റെ ഓർമ്മ പൂക്കൾ

> **Lead Summary:** **നാദാപുരം:** സമര പോരാട്ടങ്ങളുടെ മുന്നണി പോരാളിയുടെ ഓർമകൾ ഊർജ്ജമാക്കി സഖാക്കൾ.

## Article Content

**നാദാപുരം:** സമര പോരാട്ടങ്ങളുടെ മുന്നണി പോരാളിയുടെ ഓർമകൾ ഊർജ്ജമാക്കി സഖാക്കൾ.

കർഷക തൊഴിലാളി യൂണിയൻ നേതാവും സിപിഐ എം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന ടി സി ഗോപാലൻ മാസ്റ്ററുടെ പന്ത്രണ്ടാമത് ചരമവാർഷിക ദിനം സിപിഐഎം നേതൃത്വത്തിൽ കല്ലാച്ചിയിൽ സമുചിതമായി ആചരിച്ചു.

പയന്തോങ്ങിൽ നിന്ന് പാർടി നേതാക്കളും പ്രവർത്തകരും പ്രകടനമായെത്തി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ കെ ദിനേശൻ, ഏരിയാ സെക്രട്ടറി എ മോഹൻദാസ്, ലോക്കൽ സെക്രട്ടറി കെ.പി കുമാരൻ മാസ്റ്റർ എന്നിവർ പുഷ്പചക്രം സമർപ്പിച്ചു.

തുടർന്ന് ചേർന്ന അനുസ്മരണ യോഗം കെ എസ് കെടിയു ജില്ലാ സെക്രട്ടറി കൂടിയായ കെ.കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. എ.മോഹൻദാസ് അധ്യക്ഷനായി.

ജില്ലാ കമ്മറ്റി അംഗങ്ങളായ പി.പി. ചാത്തു, കൂടത്താം കണ്ടി സുരേഷ് മുതിർന്ന സിപിഐ എം നേതാവ് വി.പി കുഞ്ഞികൃഷ്ണൻ വി കുമാരൻ, കെ എസ്കെടിയു ഏരിയാ സെക്രട്ടറി കെ.കെ ദിനേശൻ പുറമേരി , സിപിഐ എം ഏരിയാ കമ്മറ്റി അംഗങ്ങളായ സി എച്ച് മോഹനൻ, ശ്യാമള ടീച്ചർ , ടി അനിൽ കുമാർ എന്നിവർ സംസാരിച്ചു.

കെ.പി കുമാരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. ടി.സി അനുസ്മരണത്തിൻ്റെ ഭാഗമായി കർഷക - കർഷക തൊഴിലാളി സംഗമം, യുവജന - വിദ്യാർത്ഥി സംഗമം, തൊഴിലുറപ്പ് തൊഴിലാളി സംഗമം തുടങ്ങിയ പരിപാടികൾ ഇതിനകം പൂർത്തിയായി.

ഇന്ന് വൈകിട്ട് കല്ലാച്ചിയിൽ പ്രകടനവും അനുസ്മരണ സമ്മേളനവും നടക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/267424/remembrance-tcgopalan-master-memory-country-flowers)