---
title: "മൗനാനുവാദമോ? പുഴ കൈയേറ്റത്തിനെതിരെ കർശന നടപടി വേണം -കെഎസ്കെടിയു "
english_title: "#Strict #action #should #be #taken #against #river #encroachment #KSKTU"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/267467/strict-action-should-be-taken-against-river-encroachment-ksktu"
published_at: "2025-02-02T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679f13f668198_nadapuram.jpg"
keywords: []
---

# മൗനാനുവാദമോ? പുഴ കൈയേറ്റത്തിനെതിരെ കർശന നടപടി വേണം -കെഎസ്കെടിയു 

> **Lead Summary:** **നാദാപുരം : **തെരുവംപറമ്പിലെ പുഴയും പുഴയോരവും നാദാപുരം പഞ്ചായത്തിന്റെ മൗനാനുവാദത്തോടുകൂടി സ്വകാര്യവ്യക്തികൾ കൈയേറുന്നത് തടയണമെന്ന് കെഎസ്കെടിയു നാദാപുരം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം : **തെരുവംപറമ്പിലെ പുഴയും പുഴയോരവും നാദാപുരം പഞ്ചായത്തിന്റെ മൗനാനുവാദത്തോടുകൂടി സ്വകാര്യവ്യക്തികൾ കൈയേറുന്നത് തടയണമെന്ന് കെഎസ്കെടിയു നാദാപുരം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.

ആർഡിഒ സ്ഥലം സന്ദർശിച്ച് കൈയേറ്റ പ്രവർത്തനങ്ങൾ നിർത്തിവയ്പിച്ചിരുന്നു. ഇറിഗേഷൻ, ഇറിഗേഷൻ, ആർഡിഒ, ആ പൊലീസ് എന്നിവക്ക് പരാതി നൽകിയിരുന്നെങ്കിലും ഉത്തരവുകൾ കാറ്റിൽപ്പറത്തി സ്വകാര്യ വ്യക്തികൾ വീണ്ടും പുഴയോരം നികത്തുകയാണ്.

പുഴയും പുഴയോരവും സംരക്ഷിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഏരിയാ സെക്രട്ടറി കെ കെ ദിനേശൻ പുറമേരി ആവശ്യപ്പെട്ടു.

സിപിഐ എം നേതാക്കളായ വി പി കുഞ്ഞികൃഷ്ണൻ, സി എച്ച് മോഹനൻ, ടി പ്രദീപ് കുമാർ, ടി പി രാജൻ, വി പി കുഞ്ഞിരാമൻ എന്നിവർ പുഴയോരത്ത് സന്ദർശനം നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/267467/strict-action-should-be-taken-against-river-encroachment-ksktu)