---
title: "അംഗനവാടി ഉദ്ഘാടനം ; ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെ മാറ്റിനിർത്തിയതിൽ കോൺഗ്രസ് പ്രതിഷേധം"
english_title: "#Inauguration #Anganwadi #Congress #protests #over #removal #Gram Panchayat #Vice #President"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/267617/inauguration-anganwadi-congress-protests-over-removal-gram-panchayat-vice-president"
published_at: "2025-02-03T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a04c8e9cada_congress.jpg"
keywords: []
---

# അംഗനവാടി ഉദ്ഘാടനം ; ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെ മാറ്റിനിർത്തിയതിൽ കോൺഗ്രസ് പ്രതിഷേധം

> **Lead Summary:** **നാദാപുരം: **നാദാപുരം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിലെ പൈക്കാട്ട് അംഗനവാടിയുടെ കെട്ടിട ഉദ്ഘാടന പരിപാടിയിൽ നിന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെ മാത്രം മാറ്റിനിർത്തിയ ബ്ലോക്ക് ഭരണാധികാരികളുടെ നിലപാടിൽ നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.

## Article Content

**നാദാപുരം: **നാദാപുരം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിലെ പൈക്കാട്ട് അംഗനവാടിയുടെ കെട്ടിട ഉദ്ഘാടന പരിപാടിയിൽ നിന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെ മാത്രം മാറ്റിനിർത്തിയ ബ്ലോക്ക് ഭരണാധികാരികളുടെ നിലപാടിൽ നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.

മേഖലയിലെ എല്ലാ ജനപ്രതിനിധികളെയും ഉൾപ്പെടുത്താൻ തയ്യാറായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒരു വനിതാ പ്രവർത്തക കൂടിയായ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെ രാഷ്ട്രീയ വിരോധം വെച്ച് മാറ്റിനിർത്തുകയായിരുന്നുവെന്ന് കോൺഗ്രസ് നാദാപുരം മണ്ഡലം പ്രസിഡണ്ട് വി വി റിനീഷ് ആരോപിച്ചു.

സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി വാദിക്കുന്ന പുരോഗമന പാർട്ടി എന്ന അവകാശപ്പെടുന്ന, സിപിഎമ്മിന്റെ മഹിളാ നേതാവ് പ്രസിഡണ്ട് ആയുള്ള ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഇത്തരം സങ്കുചിത നിലപാടുകളുടെ കൂടെ നിൽക്കുന്നത് ഭൂഷണം അല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വൈസ് പ്രസിഡണ്ടിനു നേരെ വ്യക്തിപരമായ ഇത്തരം നീക്കങ്ങൾ തുടർന്നാൽ അതിനെ രാഷ്ട്രീയമായി കോൺഗ്രസ് ഒറ്റക്കെട്ടായി നേരിടുമെന്നും നേതൃത്വം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/267617/inauguration-anganwadi-congress-protests-over-removal-gram-panchayat-vice-president)