---
title: "നാടിന്റെ സ്മരണാഞ്ജലി; ടി.സി.ഗോപാലൻ മാസ്റ്ററുടെ  12-ാമത് ചരമവാർഷികം ആചരിച്ച് സിപിഎം"
english_title: "#tribute #CPM #observes #TCGopalanMaster #12th #death #anniversary"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/267685/tribute-cpm-observes-tcgopalanmaster-12th-death-anniversary"
published_at: "2025-02-03T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a07afc2a9f2_1.jpg"
keywords: []
---

# നാടിന്റെ സ്മരണാഞ്ജലി; ടി.സി.ഗോപാലൻ മാസ്റ്ററുടെ  12-ാമത് ചരമവാർഷികം ആചരിച്ച് സിപിഎം

> **Lead Summary:** **നാദാപുരം: **സിപിഎം ജില്ലാ കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ നേതാവും സഹകാരിയുമായിരുന്ന ടി.സി.ഗോപാലൻ മാസ്റ്ററുടെ 12-ാമത് ചരമവാർഷികം സിപിഎം ആചരിച്ചു.

## Article Content

**നാദാപുരം: **സിപിഎം ജില്ലാ കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ നേതാവും സഹകാരിയുമായിരുന്ന ടി.സി.ഗോപാലൻ മാസ്റ്ററുടെ 12-ാമത് ചരമവാർഷികം സിപിഎം ആചരിച്ചു.

പ്രഭാതഭേരി, പതാക ഉയർത്തൽ, സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന എന്നിവ നടന്നു. കുറ്റിപ്രം സൗത്തിൽ ചേർന്ന അനുസ്മരണ സമ്മേളനം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.മോഹനൻ ഉദ്ഘാടനം ചെയ്തു.

പി പി ബാലകൃഷ്ണൻ അധ്യക്ഷനായി. വി പി കുഞ്ഞികൃഷ്ണൻ, സിപിഎം വയനാട് ജില്ലാ കമ്മിറ്റി അംഗം വി.ഹാരിസ്, ഏരിയ സെക്രട്ടറി എ. മോഹൻ ദാസ്, കെ.കെ.ദിനേശൻ പുറമേരി, ടി. പ്രദീപ് കുമാർ, കെ.ശ്യാമള, എ.സുരേഷ് ബാബു, എ.ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. കെ.പി.കുമാരൻ സ്വാഗതം പറഞ്ഞു.

രാവിലെ സ്മൃതി മണ്ഡപത്തിന് സമീപം ചേർന്ന അനുസ്മരണ യോഗത്തിൽ എ.മോഹൻദാസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ.ദിനേശൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.കുമാരൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/267685/tribute-cpm-observes-tcgopalanmaster-12th-death-anniversary)