---
title: "ഉറപ്പാക്കാം യുഎസ്എസ്; ഏകദിന ശില്പശാല സംഘടിപ്പിച്ചു"
english_title: "# Let's #make #sure #USS #one #day #workshop #organized"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/267691/lets-make-sure-uss-one-day-workshop-organized"
published_at: "2025-02-03T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a076b78cde9_akhila.jpg"
keywords: []
---

# ഉറപ്പാക്കാം യുഎസ്എസ്; ഏകദിന ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** നാദാപുരം: കെപിഎസ്ടിഎ നാദാപുരം ഉപജില്ല കമ്മിറ്റിയും സയൻസ് സെന്ററും സംയുക്തമായി യുഎസ്എസ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു.

## Article Content

നാദാപുരം: കെപിഎസ്ടിഎ നാദാപുരം ഉപജില്ല കമ്മിറ്റിയും സയൻസ് സെന്ററും സംയുക്തമായി യുഎസ്എസ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു.

ശില്പശാല നാദാപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ഉദ്ഘാടനം ചെയ്തു. ഉപ ജില്ല പ്രസിഡന്റ് കെ ലിബിത്ത് അധ്യക്ഷത വഹിച്ചു.

സംസ്ഥാന കൗൺസിലർ പി.രഞ്ജിത്ത് കുമാർ, ഇ.പ്രകാശൻ, സി.പി.അഖിൽ, വി.സുധീഷ്, അനൂപ് പുതിയെടുത്ത്, വി.പി.സുധീഷ്, കെ.ജമീല, കെ.ബിമൽ, മസ്ബൂബ ടി.എം.സംഗീത് ബാബു രാജ് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/267691/lets-make-sure-uss-one-day-workshop-organized)