---
title: "ഒന്ന് അഭിനയിച്ചാലോ? എടച്ചേരി ബിമൽ സാംസ്കാരികഗ്രാമത്തിൽ നാടകാഭിനയശില്പശാല സംഘടിപ്പിക്കുന്നു"
english_title: "#How #about #acting #Edachery #organizes #drama #workshop #Bimal #Cultural #Village"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/267703/how-about-acting-edachery-organizes-drama-workshop-bimal-cultural-village"
published_at: "2025-02-03T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a07cadbf195_bimal.jpg"
keywords: []
---

# ഒന്ന് അഭിനയിച്ചാലോ? എടച്ചേരി ബിമൽ സാംസ്കാരികഗ്രാമത്തിൽ നാടകാഭിനയശില്പശാല സംഘടിപ്പിക്കുന്നു

> **Lead Summary:** **നാദാപുരം : **എടച്ചേരി ബിമൽ സാംസ്കാരികഗ്രാമത്തിൽ നാടകാഭിനയശില്പശാല സംഘടിപ്പിക്കുന്നു.

## Article Content

**നാദാപുരം : **എടച്ചേരി ബിമൽ സാംസ്കാരികഗ്രാമത്തിൽ നാടകാഭിനയശില്പശാല സംഘടിപ്പിക്കുന്നു.

ശില്പശാലയോട് അനുബന്ധിച്ച് കേരള സംഗീത നാടക അക്കാദമി അവാർഡുകളും ദേശീയ ചലച്ചിത്ര അവാർഡും നേടിയ നാടക-ചലച്ചിത്ര സംവിധായകൻ സുവീരൻ നാടകമൊരുക്കും.

കാലം രംഗപടമെഴുതിയ തിരശ്ശീലക്ക് പിന്നിൽ പല ജീവിതങ്ങൾ ശില്പമായ് കുമിഞ്ഞുകൂടി ഒരു ഉണർവിനായുള്ള സ്പർശം കാത്തു കിടക്കുന്നുണ്ട്. അതിന് മേൽ ഒരു നാടകം ഒരുങ്ങുകയാണ്.

ഇതിന് മുന്നോടിയായാണ് Making Actor On Stage എന്ന ശില്പശാല നടത്തുന്നത്. ഫെബ്രുവരി 8, 9 തിയ്യതികളിൽ എടച്ചേരിയിലെ ബിമൽ സാംസ്കാരികഗ്രാമത്തിലാണ് ശില്പശാല സംഘടിപ്പിക്കുന്നത്.

ഫെബ്രുവരി അഞ്ചിനുള്ളിൽ രജിസ്റ്റർ ചെയുന്ന ആദ്യം 60 പേർക്ക് മാത്രമാണ് പ്രവേശനം. വടകര താലൂക്കിൽ താമസക്കാരായ നാടകാഭിനയത്തിൽ താൽപര്യമുള്ള സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആർക്കും പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക് നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

**Mob: 8113875011, **

** 9497646737 ,**

** 7902998301**

ക്യാമ്പിൽ പങ്കെടുക്കുന്നതിന് ഈ ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയാവുന്നതാണ്.

Google Form :**[ https://forms.gle/Sgm9gC6JBbNLuHUX9](https://forms.gle/Sgm9gC6JBbNLuHUX9)**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/267703/how-about-acting-edachery-organizes-drama-workshop-bimal-cultural-village)