---
title: "നാദാപുരം താലൂക്ക് ആശുപത്രി ശോച്യാവസ്ഥ; എംഎൽഎയ്ക്ക് നിവേദനം നൽകി എസ്ഡിപിഐ ഭാരവാഹികൾ "
english_title: "#Bad #condition #Nadapuram #Taluk #Hospital #SDPI #office #bearers #submitted #petition #MLA"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/267767/bad-condition-nadapuram-taluk-hospital-sdpi-office-bearers-submitted-petition-mla"
published_at: "2025-02-03T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a0c8ab8418c_ek.jpg"
keywords: []
---

# നാദാപുരം താലൂക്ക് ആശുപത്രി ശോച്യാവസ്ഥ; എംഎൽഎയ്ക്ക് നിവേദനം നൽകി എസ്ഡിപിഐ ഭാരവാഹികൾ 

> **Lead Summary:** **നാദാപുരം: **നാദാപുരം താലൂക്ക് ആശുപത്രി ശോച്യാവസ്ഥയിൽ പരിഹാരം കാണണം എന്ന ആവശ്യമുന്നയിച്ച് എസ്ഡിപിഐ ഭാരവാഹികൾ എംഎൽഎയ്ക്ക് നിവേദനം നൽകി.**
**

## Article Content

**നാദാപുരം: **നാദാപുരം താലൂക്ക് ആശുപത്രി ശോച്യാവസ്ഥയിൽ പരിഹാരം കാണണം എന്ന ആവശ്യമുന്നയിച്ച് എസ്ഡിപിഐ ഭാരവാഹികൾ എംഎൽഎയ്ക്ക് നിവേദനം നൽകി.**
**

നാദാപുരം **മ**ണ്ഡലത്തിലെ പ്രധാന ആശുപത്രികളിൽ ഒന്നായ നാദാപുരം താലൂക്ക് ആശുപത്രിയുടെ നിലവിലെ അവസ്ഥക്ക് പരിഹാരം കാണണമെന്നും നിത്യേന വന്നുകൊണ്ടിരിക്കുന്ന രോഗികളുടെ ആശ്രയ കേന്ദ്രമായി ആശുപത്രിയെ മാറ്റണമെന്നും എസ്ഡിപിഐ നിയോജകമണ്ഡലം ഭാരവാഹികൾ ഇ കെ വിജയൻ എംഎൽഎക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

ജനറൽ ഒ. പി , ഗൈനക്കോളജി വിഭാഗങ്ങളിൽ ഉൾപ്പെടെ ഡോക്ടർമാരുടെ കുറവ്, സംവിധാനങ്ങളിലെ അപര്യാപ്തത, കിടത്തി ചികിത്സാ സൗകര്യങ്ങൾ മരുന്ന് സ്റ്റോറേജിന് വേണ്ടി ഉപയോഗപ്പെടുത്തുന്നത് തുടങ്ങി ആശുപത്രിയിലെ പോരായ്മകൾ മണ്ഡലം പ്രസിഡണ്ട് ഇബ്രാഹിം തലായിയുടെ നേതൃത്വത്തിൽ നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാണിച്ചു .

ആശുപത്രിയിലെ പ്രയാസങ്ങൾ പരിഹരിക്കാൻ പരമാവധി ശ്രമിക്കുമെന്ന് എംഎൽഎ ഉറപ്പ് നൽകി. മണ്ഡലം സെക്രട്ടറി ജെ പി അബൂബക്കർ മാസ്റ്റർ, ജോയിൻറ് സെക്രട്ടറി ഖാലിദ് പൊയിലങ്കി ,മണ്ഡലം കമ്മിറ്റി അംഗം ഷൗക്കത്ത് നാദാപുരം എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/267767/bad-condition-nadapuram-taluk-hospital-sdpi-office-bearers-submitted-petition-mla)