---
title: "പുഴയിൽ  കളി വേണ്ട; വിഷണുമംഗലം പുഴയോരത്ത് പുഴ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു"
english_title: "#river  #No #play #river #conservation #association #organized #along #banks #Vishunumangalam #river"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/267781/river-no-play-river-conservation-association-organized-along-banks-vishunumangalam-river"
published_at: "2025-02-03T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a0d7193a656_nadapuram.jpg"
keywords: []
---

# പുഴയിൽ  കളി വേണ്ട; വിഷണുമംഗലം പുഴയോരത്ത് പുഴ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം : **മയ്യഴി പുഴയുടെ ഭാഗമായ വാണിമേൽ പുഴ നാദാപുരത്തെ വിഷ്ണുമംഗലം പ്രദേശത്ത് പുഴകൈയ്യേറി ഗ്രാമ പഞ്ചായത്തിന്റെ പിന്തുണയോടെ കളിസ്ഥലം നിർമ്മാക്കുന്ന പ്രവർത്തി അവസാനിപ്പിക്കുക. പുഴ പഴയ അവസ്ഥയിലാക്കുക

## Article Content

**നാദാപുരം : **മയ്യഴി പുഴയുടെ ഭാഗമായ വാണിമേൽ പുഴ നാദാപുരത്തെ വിഷ്ണുമംഗലം പ്രദേശത്ത് പുഴകൈയ്യേറി ഗ്രാമ പഞ്ചായത്തിന്റെ പിന്തുണയോടെ കളിസ്ഥലം നിർമ്മാക്കുന്ന പ്രവർത്തി അവസാനിപ്പിക്കുക. പുഴ പഴയ അവസ്ഥയിലാക്കുക

പുഴയുടെപൂർണ്ണമായുമായുള്ള സർവ്വെ നടത്തി മുഴുവൻ കൈയ്യേറ്റങ്ങളും ഒഴിവാക്കുക എന്നി മുദ്രാവാക്യങ്ങൾ ഉയർത്തി അഖിലേന്ത്യ കിസാൻ സഭ (AlKS) നാദാപുരം മണ്ഡലം കമ്മിറ്റി യു ടെ നേതൃത്വത്തിൽ വിഷണുമംഗലം പുഴയോരത്ത് പുഴ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു. 

പരിപാടി കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി കെ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് ജലീൽ ചാലിക്കണ്ടി അധ്യക്ഷത വഹിച്ചു.

അഖിലേന്ത്യാ കിസാൻ സഭ ജില്ലാ സെക്രട്ടറി രജീന്ദ്രൻ കപ്പള്ളി മണ്ഡലം സെക്രട്ടറി സി എച്ച് ദിനേശൻ മണ്ഡലം സെക്രട്ടറി ടി സുഗതൻ മാസ്റ്റർ പ്രസിഡണ്ട് സി സുരേന്ദ്രൻ മാസ്റ്റർ കെ ടി കെ ചാന്ദിനി സന്തോഷ് കക്കാട്ട് ഗഫൂർ പേരോട് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/267781/river-no-play-river-conservation-association-organized-along-banks-vishunumangalam-river)