---
title: "പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ആറാം  വാർഷിക സംഗമത്തിന് ഒരുക്കം പൂർത്തിയായി"
english_title: "#Parakkadav #ShihabThangal #Dialysis #Center #Preparations #annual #meeting #complete"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/267785/parakkadav-shihabthangal-dialysis-center-preparations-annual-meeting-complete"
published_at: "2025-02-03T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a0e11d56b9e_gfdgxdf.jpg"
keywords: []
---

# പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ആറാം  വാർഷിക സംഗമത്തിന് ഒരുക്കം പൂർത്തിയായി

> **Lead Summary:** **നാദാപുരം: നി**യോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിച്ചു വരുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ആറാം വാർഷിക സംഗമം ആറിന് നടക്കും.

## Article Content

**നാദാപുരം: നി**യോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിച്ചു വരുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ആറാം വാർഷിക സംഗമം ആറിന് നടക്കും.

പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം നാലു മണിക്ക് ഡയാലിസിസ് സെന്റർ പരിസരത്ത് നടക്കുന്ന പരിപാടി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ നേതാക്കളും സാമൂഹ്യ ജീവകാരുണ്യ മേഖലകളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.

2019 ൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ നാടിന് സമർപ്പിച്ച ഈ സെന്ററിൽ ഇപ്പോൾ നാല്

ഷിഫ്റ്റുകളിലായി 134 പേർക്കാണ് ഡയാലിസിസ് ചെയ്യാനുള്ള സംവിധാനം ഒരുക്കിയത്. ഇതിനു പുറമെ, ഇപ്പോൾ സെന്റർ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നില കൂടി എം പി അബ്ദുല്ലഹാജി സൗജന്യമായി നൽകുകയും ഇവിടെ 15 മെഷീനോട് കൂടി പുതിയ ഒരു ബ്ലോക്ക് ആരംഭിക്കുകയും ചെയ്യുന്നുണ്ട്.

കാവിലുംപാറ പഞ്ചായത്തിലെ പൈക്കളങ്ങാടിയിൽ പുതിയ ഒരു യൂണിറ്റ് തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.

ശാഖാ- പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റികൾ ശുപാർശ ചെയ്യുന്ന തികച്ചും അർഹരായ നിർധന വൃക്ക രോഗികൾക്ക് പൂർണമായും സൗജന്യമായി ഡയാലിസിസ് ചെയ്യുന്നു എന്നതാണ് ഈ സെന്ററിന്റെ സവിശേഷത.

പ്രതിവർഷം രണ്ടു കോടിയിലേറെ രൂപ ചെലവ് വരുന്ന ഈ സ്ഥാപനത്തിന് റമസാനിൽ പഞ്ചായത്ത്- ശാഖാ ലീഗ് കമ്മിറ്റികൾ മുഖേനയുള്ള ധന സമാഹരണമാണ് ആശ്രയമെന്ന് ഭാരവാഹികൾ പറഞ്ഞു.

ഡയാലിസിസ് സെന്റർ ജനറൽ സെക്രട്ടറി സൂപ്പി നരിക്കാട്ടേരി, ട്രഷറർ അഹമ്മദ് പുന്നക്കൽ, മണ്ഡലം ലീഗ് പ്രസിഡന്റ്‌ മുഹമ്മദ്‌ ബംഗ്ലത്ത്, ആക്റ്റിംഗ് ജനറൽ സെക്രട്ടറി

എം പി ജാഫർ മാസ്റ്റർ, മാനേജർ അജ്നാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/267785/parakkadav-shihabthangal-dialysis-center-preparations-annual-meeting-complete)