---
title: "കേന്ദ്ര ബജറ്റിലെ അവഗണന; പ്രധാനമന്ത്രിക്ക് കേരളത്തിന്റെ ഭൂപടം അയച്ച് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്"
english_title: "#Neglect #Union #Budget #Youth #Congress #sent #map #Kerala #PrimeMinister #protest"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/268203/neglect-union-budget-youth-congress-sent-map-kerala-primeminister-protest"
published_at: "2025-02-05T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a3473d32a65_youth_congress.jpg"
keywords: []
---

# കേന്ദ്ര ബജറ്റിലെ അവഗണന; പ്രധാനമന്ത്രിക്ക് കേരളത്തിന്റെ ഭൂപടം അയച്ച് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്

> **Lead Summary:** > **തൂണേരി : **കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് "കേരളവും ഇന്ത്യയിലാണ്" എന്ന മുദ്രാവാക്യം ഉയർത്തി യൂത്ത് കോൺഗ്രസ് തുണേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രിക്ക് കേരളത്തിന്റെ ഭൂപടം അയച്ചു കൊണ്ട് പ്രതിഷേധിച്ചു.

## Article Content

> **തൂണേരി : **കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് "കേരളവും ഇന്ത്യയിലാണ്" എന്ന മുദ്രാവാക്യം ഉയർത്തി യൂത്ത് കോൺഗ്രസ് തുണേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രിക്ക് കേരളത്തിന്റെ ഭൂപടം അയച്ചു കൊണ്ട് പ്രതിഷേധിച്ചു.

തൂണേരി പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന പരിപാടി തൂണേരി മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് അശോകൻ തുണേരി ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് തുണേരി മണ്ഡലം പ്രസിഡൻ്റ് ടി പി ജസീർ അധ്യക്ഷത വഹിച്ചു. യു കെ വിനോദ് കുമാർ, ഫസൽ മാട്ടാൻ, വി കെ രജീഷ്, എം ഹരിശങ്കർ, തുഷാർ രാജ്, ഗോപി കൃഷ്ണൻ ആവോലം, കെ പി റഷിദ്, പ്രേം ജിത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/268203/neglect-union-budget-youth-congress-sent-map-kerala-primeminister-protest)