---
title: "ഉമ്മത്തൂർ ഹയർ സെക്കണ്ടറി സ്കൂളിൽ രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് നടത്തി"
english_title: "#blood #group #determination #camp #conducted #Ummathur #Higher #Secondary #School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/268358/blood-group-determination-camp-conducted-ummathur-higher-secondary-school"
published_at: "2025-02-06T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a46910d60f8_medical_vamp.jpg"
keywords: []
---

# ഉമ്മത്തൂർ ഹയർ സെക്കണ്ടറി സ്കൂളിൽ രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് നടത്തി

> **Lead Summary:** **പാറക്കടവ്: **ഉമ്മത്തൂർ എസ്.ഐ.എ ഹയർ സെക്കണ്ടറി സ്കൂളിൽ ന്യൂക്ലിയസ് ഹെൽത്ത് കെയർ മെഡിക്കൽ സെന്ററിന്റെയും ബ്ലഡ് ഡോണേർസ് കേരള വടകരയുടെയും സംയുക്താഭിമുഖ്യത്തിൽ രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് നടത്തി.

## Article Content

**പാറക്കടവ്: **ഉമ്മത്തൂർ എസ്.ഐ.എ ഹയർ സെക്കണ്ടറി സ്കൂളിൽ ന്യൂക്ലിയസ് ഹെൽത്ത് കെയർ മെഡിക്കൽ സെന്ററിന്റെയും ബ്ലഡ് ഡോണേർസ് കേരള വടകരയുടെയും സംയുക്താഭിമുഖ്യത്തിൽ രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് നടത്തി.

സ്കൂൾ പ്രിൻസിപ്പൽ പി.എം മുസ്തഫ ഉദ്ഘാടനം ചെയ്തു. ബി.ഡി.കെ വടകര രക്ഷാധികാരി വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു.

ന്യൂക്ലിയസ് ഹെൽത്ത് കെയർ ജനറൽ മാനേജർ ടി. നദീർ മുഖ്യാതിഥി ആയി. അസി.മാനേജർ റമീസ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി.കെ നിഷാദ്,സ്റ്റാഫ് പ്രതിനിധി പി.എം ഷഹീൽ,എൻ.എസ്.എസ് ലീഡർ ഇസാൻ എന്നിവർ പ്രസംഗിച്ചു.

നൂറുകണക്കിന് വിദ്യാർത്ഥികൾ രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/268358/blood-group-determination-camp-conducted-ummathur-higher-secondary-school)