---
title: "സാന്ത്വന സ്പര്‍ശം; പെരുമുണ്ടച്ചേരി ചാരിറ്റബിള്‍ ട്രസ്റ്റ് ഫണ്ട് ശേഖരണം തുടങ്ങി"
english_title: "#comforting #touch #Perumundacherry #Charitable #Trust #started #fundraising"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/268412/comforting-touch-perumundacherry-charitable-trust-started-fundraising"
published_at: "2025-02-06T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a492d1413f4_Untitled-2.jpg"
keywords: []
---

# സാന്ത്വന സ്പര്‍ശം; പെരുമുണ്ടച്ചേരി ചാരിറ്റബിള്‍ ട്രസ്റ്റ് ഫണ്ട് ശേഖരണം തുടങ്ങി

> **Lead Summary:** **അരൂർ: **അവശത അനുഭവിക്കുന്നവർക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിച്ച പെരുമുണ്ടച്ചേരി ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനവും പാലിയേറ്റിവ് ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ഫണ്ട് ശേഖരണവും പുറമേരി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ രവി കൂടത്താങ്കണ്ടി നിർവഹിച്ചു.

## Article Content

**അരൂർ: **അവശത അനുഭവിക്കുന്നവർക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിച്ച പെരുമുണ്ടച്ചേരി ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനവും പാലിയേറ്റിവ് ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ഫണ്ട് ശേഖരണവും പുറമേരി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ രവി കൂടത്താങ്കണ്ടി നിർവഹിച്ചു.

ഉദയഗ്രന്ഥശാല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ ശ്രീകാന്ത് എസ്. പരിപ്പിൽ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് വൈസ് ചെയർമാൻ പി. കെ ശ്രീജിത്ത് ട്രസ്റ്റ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കുള്ള ആദ്യ ഫണ്ട് പ്രവാസിയും പാലിയേറ്റീവ് പ്രവർത്തകനുമായ ഉരുട്ടിന്റവിട അബ്ദുള്ളയിൽ നിന്ന് ട്രസ്റ്റ് ട്രഷറർ അനീഷ് കുറ്റിയിൽ ഏറ്റുവാങ്ങി.

കെഎംസിസി ഖത്തർ സംഘടനയിൽ നിന്നും മറ്റ് സ്രോതസ്സുകളിൽ നിന്നും ഭാവി പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ടുകളും മറ്റ് സഹായസഹകരണങ്ങളും ഉണ്ടാകുമെന്ന് ചടങ്ങിൽ സംസാരിച്ച ഉരുട്ടിന്റവിട അബ്ദുള്ള അറിയിച്ചു.

വ്യക്തികളും സംഘടനകളും സംഭാവന നല്കിയ പാലിയേറ്റിവ് ഉപകരണങ്ങൾ ട്രസ്റ്റ് അംഗങ്ങൾ ഏറ്റുവാങ്ങി.

പുറമേരി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ റീത്താ കണ്ടോത്ത്, പി.കെ. അലീമത്ത്, ഉദയ ഗ്രന്ഥശാല സെക്രട്ടറി എൻ.ടി.ഹരിദാസൻ, ടൈഗേഴ്‌സ് ക്ലബ്ബ് സെക്രട്ടറി എൻ.ടി.ഷാജി, ട്രസ്റ്റ് ഡയറക്ടർമാരായ എം.കെ.ശശി, കെ.പി.സുജിത്ത്, പി.ടി.കെ.അനീഷ്, എൻ.കെ.ഗണേശൻ, സി.കെ.ബാബു, കെ.പി.ഷാജി. എ.പവിത്രൻ, വി.വി.ലിജിന, പി.എം.ഷിൽന തുടങ്ങിയവർ സംസാരിച്ചു.

ട്രസ്റ്റ് കൺവീനർ പി.കെ.അജിത് കുമാർ സ്വാഗതവും ഡയറക്ടർ വി.കെ പുരുഷോത്തമൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/268412/comforting-touch-perumundacherry-charitable-trust-started-fundraising)