---
title: "ഖുർആൻ വഴികാട്ടി; പേരോട് അബ്‌ദുറഹ്മാൻ സഖാഫിയുടെ സപ്തദിന പ്രഭാഷണത്തിന് സമാപനം"
english_title: "#End #seven #day #lecture #Perode #Abdurahmansakhafi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/268553/end-seven-day-lecture-perode-abdurahmansakhafi"
published_at: "2025-02-07T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a59aee21d9e_abdurahman_sakhafi.jpg"
keywords: []
---

# ഖുർആൻ വഴികാട്ടി; പേരോട് അബ്‌ദുറഹ്മാൻ സഖാഫിയുടെ സപ്തദിന പ്രഭാഷണത്തിന് സമാപനം

> **Lead Summary:** **നാദാപുരം: ** സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പേരോട് അബ്‌ദുറഹ്മാൻ സഖാഫിയുടെ ഇരുപത്തിമൂന്നാമത് സപ്തദിന പ്രഭാഷണത്തിന് പ്രൗഢോജ്വല സമാപനമായി.

## Article Content

**നാദാപുരം: ** സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പേരോട് അബ്‌ദുറഹ്മാൻ സഖാഫിയുടെ ഇരുപത്തിമൂന്നാമത് സപ്തദിന പ്രഭാഷണത്തിന് പ്രൗഢോജ്വല സമാപനമായി.

നാദാപുരം പ്രകാശതീരത്ത് സൂറത്ത് യൂസുഫ് ആസ്പദമാക്കിയായിരുന്നു പ്രഭാഷണം. ഖുർആൻ വഴികാട്ടിയാണെന്നും അതിൻറെ തത്വങ്ങൾ മനുഷ്യത്വത്തെ ഉയർത്തിപ്പിടിക്കുന്നതാണെന്നും മൂല്യമുള്ള സമൂഹത്തെ വാർത്തെടുക്കുന്നതിന് വേണ്ടി സമൂഹം ഒന്നിച്ച് കൈകോർക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആത്മീയ അനുഭൂതി നിറഞ്ഞുനിന്ന ഏഴു ദിവസത്തെ പ്രഭാഷണത്തിൽ സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി, സയ്യിദ് ഹുസൈൻ സഖാഫി, ഇബ്രാഹിം സഖാഫി കമ്മോളി, ഹുസൈൻ മാസ്റ്റർ കുന്നത്ത്, പുന്നോത്ത് അഹമ്മദ് ഹാജി, വളയം മമ്മു ഹാജി, ഇസ്മായിൽ സഖാഫി തിനൂർ, മുനീർ സഖാഫി ഓർക്കാട്ടേരി, നിസാർ ഫാളിലി താനക്കോട്ടൂർ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/268553/end-seven-day-lecture-perode-abdurahmansakhafi)