---
title: "തിരഞ്ഞെടുപ്പ് ആവേശം; പുറമേരിയിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു "
english_title: "#by #election #LDF #organized #election #convention #Purameri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/268593/by-election-ldf-organized-election-convention-purameri"
published_at: "2025-02-07T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a5ae1c41f45_election_convention.jpg"
keywords: []
---

# തിരഞ്ഞെടുപ്പ് ആവേശം; പുറമേരിയിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു 

> **Lead Summary:** **പുറമേരി : **പുറമേരി പഞ്ചായത്ത് 14-ാം വാർഡ് ഉപ തെരഞ്ഞെടുപ്പ് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി അഡ്വ. വിവേക് കൊടുങ്ങാം പുറത്തിൻ്റെ വിജയത്തിനായി തെരഞ്ഞെടുപ്പ് കൺവൻഷൻ നടത്തി.

## Article Content

**പുറമേരി : **പുറമേരി പഞ്ചായത്ത് 14-ാം വാർഡ് ഉപ തെരഞ്ഞെടുപ്പ് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി അഡ്വ. വിവേക് കൊടുങ്ങാം പുറത്തിൻ്റെ വിജയത്തിനായി തെരഞ്ഞെടുപ്പ് കൺവൻഷൻ നടത്തി.

കുനിങ്ങാട് കനാൽ പരിസരത്ത് സിപിഐ എം ജില്ല സെക്രട്ടറിയേറ്റ് അംഗം കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു‌. കെ ടി കെ ബാലകൃഷ്ണൻ അധ്യക്ഷനായി.

സിപിഐ എം ഏരിയ സെക്രട്ടറി എ മോഹൻ ദാസ്, വി പി കുഞ്ഞികൃഷ്ണൻ, സിപിഐ ആയഞ്ചേരി മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി അഭിജിത്ത് കോറോത്ത്,കെ പി വനജ, സ്ഥാനാർത്ഥി അഡ്വ വിവേക് കൊടുങ്ങാം പുറത്ത്, എന്നിവർ സംസാരിച്ചു.

ടി സുധീഷ് സ്വാഗതം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സിപിഐ ആയഞ്ചേരി മണ്ഡലം അസി. സിക്രട്ടറി അഭിജിത്ത് കോറോത്ത് ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: ടി സുധീഷ് (സെക്രട്ടറി) സജീന്ദ്രൻ കെ കെ (പ്രസിഡൻ്റ്) എം വി അശ്വിൻ (ഖജാൻജി).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/268593/by-election-ldf-organized-election-convention-purameri)