---
title: "എം.ടി അനുസ്മരണം; തൂണേരിയിൽ വിവിധ കല പ്രതിഭകളെ അനുമോദിച്ചു"
english_title: "#MT #Commemoration #Various #artistic #talents #felicitated #Thooneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/268613/mt-commemoration-various-artistic-talents-felicitated-thooneri"
published_at: "2025-02-07T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a5b70eaec1d_Untitled-1.jpg"
keywords: []
---

# എം.ടി അനുസ്മരണം; തൂണേരിയിൽ വിവിധ കല പ്രതിഭകളെ അനുമോദിച്ചു

> **Lead Summary:** **തൂണേരി: ** ഗ്രാമീണ വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ എം.ടി അനുസ്മരണം നടന്നു. ഇ.കെ.വിജയൻ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു‌.

## Article Content

**തൂണേരി: ** ഗ്രാമീണ വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ എം.ടി അനുസ്മരണം നടന്നു. ഇ.കെ.വിജയൻ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു‌.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.ജിമേഷ് മാസ്റ്റർഎം.ടി. അനുസ്മരണ പ്രഭാഷണം നടത്തി. വായനശാലയുടെ പ്രസിഡൻ്റ് വിമൽ കുമാർ കണ്ണങ്കൈ അധ്യക്ഷനായിരുന്നു.

സംസ്ഥാന സ്ക്കൂൾ കലോൽസവത്തിൻ്റെ സ്വാഗതഗാന രചയിതാവ് ശ്രീനിവാസൻ തൂണേരി യുവ എഴുത്തുകാരൻ ജറിൻ തൂണേരി സംസ്ഥാന സ്ക്കൂൾ കലോൽസവത്തിൽ എ. ഗ്രേഡ് ലഭിച്ച അൽനിക അശോക്, ശിവന്യ . ഇ സിദ്ധി ഭൂഷൺ എന്നിവരെ വേദിയിൽ വെച്ച് അനുമോദിച്ചു.

തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുധാ സത്യൻ വാർഡ് മെമ്പർ ടി.എൻ രഞ്ജിത്ത്, താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് പി.എം നാണു.നെല്ലിയേരി ബാലൻ,പി.രാമചന്ദ്രൻ മാസ്റ്റർ കനവത്ത് രവി. എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.

വായനശാല സെക്രട്ടരി എം.എൻ രാജൻ സ്വാഗതവും ലൈബ്രേറിയൻ ടി. രാമകൃഷ്ണൻ നന്ദിയും പറഞ്ഞു. എം.ടി. രചനയും സംവിധാനവും നിർവ്വഹിച്ച നിർമാല്യം സിനിമാ പ്രദർശനവും നടന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/268613/mt-commemoration-various-artistic-talents-felicitated-thooneri)