---
title: "ഇന്നും ബോംബ് സ്ക്വാഡ്; ആയുധ വേട്ടയിൽ അന്വേഷണം ഊർജ്ജിതം"
english_title: "#Bomb #Squad #day #hunt #weapon #full #swing"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/268643/bomb-squad-day-hunt-weapon-full-swing"
published_at: "2025-02-07T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a5cdbd96ecc_Untitled-1.jpg"
keywords: []
---

# ഇന്നും ബോംബ് സ്ക്വാഡ്; ആയുധ വേട്ടയിൽ അന്വേഷണം ഊർജ്ജിതം

> **Lead Summary:** **നാദാപുരം : ** വളയത്ത് വന്‍ ആയുധ ശേഖരം കണ്ടെടുത്ത സ്ഥലത്ത് ഇന്നും പൊലീസിന്റെ പരിശോധന നടക്കും. പിടിച്ചെടുത്ത ബോംബുകള്‍ അടുത്ത ദിവസം കൊണ്ടുവെച്ചതെന്നാണ് ലഭിക്കുന്ന വിവരം.

## Article Content

**നാദാപുരം : ** വളയത്ത് വന്‍ ആയുധ ശേഖരം കണ്ടെടുത്ത സ്ഥലത്ത് ഇന്നും പൊലീസിന്റെ പരിശോധന നടക്കും. പിടിച്ചെടുത്ത ബോംബുകള്‍ അടുത്ത ദിവസം കൊണ്ടുവെച്ചതെന്നാണ് ലഭിക്കുന്ന വിവരം.

സ്റ്റീൽ ബോംബുകള്‍ക്കും മറ്റും രണ്ട് ദിവസത്തെ പഴക്കം മാത്രമാണുള്ളത്. 14 സ്റ്റീല്‍ബോംബും പൈപ്പ് ബോംബുകളും വടിവാളുകളുമാണ് ഇന്നലെ വളയം പൊലീസ് കണ്ടെടുത്തത്.

ബോംബുകള്‍ ഇന്ന് നിര്‍വീര്യമാക്കി. അടുത്ത കാലത്തൊന്നും സംഘര്‍ഷം ഉണ്ടായിട്ടില്ലാത്ത കോഴിക്കോട് - കണ്ണൂർ അതിര്‍ത്തിയായ കായലോട്ടു താഴെ പാറച്ചാല്‍ എന്ന സ്ഥലത്താണ് ഇന്നലെ വൈകീട്ട് ബോംബുകളടക്കം വൻ ആയുധ ശേഖരം പിടികൂടിയത്.

രഹസ്യ വിവരത്തെ തുടര്‍ന്നുള്ള പൊലീസ് പരിശോധനയില്‍ കലുങ്കിനടിയിൽ സൂക്ഷിച്ച നിലയിലാണ് ആയുധ ശേഖരം കണ്ടെത്തിയത്. പൊലീസും ബോംബ്-ഡോഗ് സ്ക്വാഡുകളും ഇന്നലെ അഞ്ച് മണിയോടെയാണ് പ്രദേശത്ത് പരിശോധന നടത്തിയത്. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/268643/bomb-squad-day-hunt-weapon-full-swing)