---
title: "ഭീതിയകറ്റണം; ആയുധശേഖരം കണ്ടെത്തിയ സ്ഥലം യുഡിഎഫ് നേതാക്കൾ സന്ദർശിച്ചു"
english_title: "#UDF #leaders #visited #place #cache #weapons #found"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/268693/udf-leaders-visited-place-cache-weapons-found-new"
published_at: "2025-02-07T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a5f4c0cb0da_udf.jpg"
keywords: []
---

# ഭീതിയകറ്റണം; ആയുധശേഖരം കണ്ടെത്തിയ സ്ഥലം യുഡിഎഫ് നേതാക്കൾ സന്ദർശിച്ചു

> **Lead Summary:** **നാദാപുരം : ** കഴിഞ്ഞ ദിവസം വൻതോതിൽ ആയുധ ശേഖരം കണ്ടെത്തിയ ചെക്ക്യാട് പഞ്ചായത്തിലെ അന്ത്യാരിയിൽ യുഡിഎഫ് നേതാക്കൾ സന്ദർശനം നടത്തി.വിവിത തരം

## Article Content

**നാദാപുരം : ** കഴിഞ്ഞ ദിവസം വൻതോതിൽ ആയുധ ശേഖരം കണ്ടെത്തിയ ചെക്ക്യാട് പഞ്ചായത്തിലെ അന്ത്യാരിയിൽ യുഡിഎഫ് നേതാക്കൾ സന്ദർശനം നടത്തി.വിവിത തരം

ബോംബുകളും രണ്ടു വാളും ഉൾപ്പെടെ വൻ ആയുധശേഖരം കണ്ടെത്തിയിട്ടും പോലീസിന്റെ അന്വേഷണം പ്രഹസനമാണെന്ന് യുഡിഎഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ പറഞ്ഞു. സംഭവ സ്ഥലത്ത് പോലീസിന്റെ ഫലപ്രദമായ കാവലോ കൂടുതൽ തിരച്ചിലോ നടത്തിയിട്ടില്ല.

നാദാപുരം മേഖലയിൽ നിലനിൽക്കുന്ന സമാധാനം തകർക്കാനുള്ള ഗൂഢാലോചനയാണ് ആയുധശേഖരത്തിന് പിന്നിൽ.നേരത്തേ കണ്ണൂർ കോഴിക്കോട് ജില്ലകളിലെ രാഷ്ട്രീയ സംഘർഷങ്ങളിലെ ക്രിമിനലുകൾ ഈ മേഖലകളിൽ ഒളിത്താവളമാക്കിയിട്ടുണ്ട്.

ജനങ്ങളുടെ ഭീതിയകറ്റാൻ പോലീസ് നിഷ്കൃയത്വം അവസാനിപ്പിക്കണം.നിഷ്പക്ഷമായ അന്വേഷണം നടക്കാത്ത പക്ഷം യുഡിഎഫ് ശക്തമായ പ്രക്ഷോഭവുമായി രംഗത്ത് വരുമെന്നും അഹമ്മദ് പുന്നക്കൽ പറഞ്ഞു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ്, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുറുവയിൽ, കർഷക സംഘംജില്ലാജന:സെക്രട്ടറി നസീർ വളയം,മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് കെ കെ അബൂബക്കർ ഹാജി, മഹമൂദ് മഞ്ഞപ്പള്ളി,ഇസ്മായിൽ വി കെ, എന്നിവരാണ് യുഡിഎഫ് സംഘത്തിൽ ഉണ്ടായിരുന്നത്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/268693/udf-leaders-visited-place-cache-weapons-found-new)