---
title: "ബജറ്റ് നാദാപുരത്തെ വീണ്ടും അവഗണിച്ചു -മോഹനൻ പാറക്കടവ്  "
english_title: "#Budget #ignores #Nadapuram #again #MohananParakkadav"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/268723/budget-ignores-nadapuram-again-mohananparakkadav"
published_at: "2025-02-07T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a62134d1e27_mohanan_parakkadav.jpg"
keywords: []
---

# ബജറ്റ് നാദാപുരത്തെ വീണ്ടും അവഗണിച്ചു -മോഹനൻ പാറക്കടവ്  

> **Lead Summary:** **നാദാപുരം : **പതിവുപോലെ സംസ്ഥാന ബജറ്റിൽ നാദാപുരം നിയോജക മണ്ഡലത്തെ വീണ്ടും അവഗണിച്ചതായി കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് മോഹനൻ പാറക്കടവ് പറഞ്ഞു.

## Article Content

**നാദാപുരം : **പതിവുപോലെ സംസ്ഥാന ബജറ്റിൽ നാദാപുരം നിയോജക മണ്ഡലത്തെ വീണ്ടും അവഗണിച്ചതായി കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് മോഹനൻ പാറക്കടവ് പറഞ്ഞു.

ആരോഗ്യ -വിദ്യഭ്യാസ മേഖലയെ പൂർണമായും അവഗണിച്ചു. നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രിക്കും, നാദാപുരം ഗവൺമെന്റ് കോളജിനും പ്രത്യേക ഫണ്ടുകൾ അനുവദിച്ചില്ല .

പത്തു പഞ്ചായത്തുകളുള്ള വലിയ നിയോജക മണ്ഡലമായിട്ടും പതിമൂന്ന് കോടിമാത്രമാണ് വകയിരുത്തിയത്. മലയോര ടൂറിസത്തെയും പുഴയോരടൂറിസത്തേയും പൂർണ്ണമായും അവഗണിച്ചു.വിലങ്ങാട് വയനാട് റോഡ് ബജറ്റിൽ പരാമർശിച്ചു പോലുമില്ല.

പുതിയ വ്യവസായ സംരംഭമോ, നിലവിലുള്ളവ പരിപോഷിപ്പിക്കാൻ ഉള്ള പദ്ധതിയോ ഇല്ല. വിഷ്ണു മംഗലം ബണ്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ പദ്ധതി ഇല്ല.

എംഎൽഎയുടെ കഴിവ് കേട് കൂടിയായി ഇത് മനസിലാക്കണമെന്നും മോഹനൻ പ്രസ്ഥാപനയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/268723/budget-ignores-nadapuram-again-mohananparakkadav)