---
title: "കുനിങ്ങാട് അക്രമം; വയൽ നികത്തൽ ചോദ്യം ചെയ്ത യുവാവിന് നേരെ അക്രമം"
english_title: "#Kuningad #violence #against #young #man #questioned #filling #fields"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/268790/kuningad-violence-against-young-man-questioned-filling-fields"
published_at: "2025-02-08T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a6d602a90f5_attack.jpg"
keywords: []
---

# കുനിങ്ങാട് അക്രമം; വയൽ നികത്തൽ ചോദ്യം ചെയ്ത യുവാവിന് നേരെ അക്രമം

> **Lead Summary:** **നാദാപുരം :** അർദ്ധരാത്രി വയൽ നികത്തുന്നത് ചോദ്യം ചെയ്ത സിപിഐ എം പ്രവർത്തകനായ യുവാവിന് നേരെ അക്രമം. സിപിഐ എം കുഞ്ഞല്ലൂർ സൗത്ത് ബ്രാഞ്ച് അംഗം കുനിങ്ങാട്ടെ തെകേടത്ത് താഴെ കുനി ബിനീഷ് അക്രമത്തിൽ പരിക്ക് പറ്റിയത്.

## Article Content

**നാദാപുരം :** അർദ്ധരാത്രി വയൽ നികത്തുന്നത് ചോദ്യം ചെയ്ത സിപിഐ എം പ്രവർത്തകനായ യുവാവിന് നേരെ അക്രമം. സിപിഐ എം കുഞ്ഞല്ലൂർ സൗത്ത് ബ്രാഞ്ച് അംഗം കുനിങ്ങാട്ടെ തെകേടത്ത് താഴെ കുനി ബിനീഷ് അക്രമത്തിൽ പരിക്ക് പറ്റിയത്.

കുനിങ്ങാട് മുസ്ലിം ലീഗ് ഓഫീസായ സിഎച്ച് സൗദത്തിന് മുന്നിൽ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം.ഇവിടെ വയൽ നികത്തുന്നതിനെതിരെ നാട്ടുകാർ പരാതിയതിനെ തുടർന്ന് റവന്യു അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇന്നലെ രാത്രി 10 മണിക്ക് വീണ്ടും വയൽ നികത്തുന്നത് കണ്ട് വിനീഷും സുഹൃത്തുക്കളും ചോദ്യം ചെയ്തു . തുടർന്ന് സി.കെ ലത്തീഫ് , റാഷിദ്, എരോത്ത് കണ്ടി സുബൈർ , മകനും ചേർന്ന് മർദിച്ചുവെന്നാണ് പരാതി.

തലക്ക് മുറിവേറ്റ വിനീഷ് വടകര ഗവ. ആശുപത്രിയിലും പിന്നീട് സഹകരണ ആശുപത്രിയിലും ചികിത്സ തേടി. നാദാപുരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.അക്രമത്തിൽ സിപിഐ എം കുഞ്ഞല്ലൂർ സൗത്ത് ബ്രാഞ്ച് പ്രതിഷേധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/268790/kuningad-violence-against-young-man-questioned-filling-fields)