---
title: "അന്തിയേരി ആയുധ ശേഖരം; പോലീസ് നിഷ്കൃയമെന്ന് കോൺഗ്രസ് "
english_title: "#Antiyeri #Arms #Collection #Congress #says #police #ineffective"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/268942/antiyeri-arms-collection-congress-says-police-ineffective"
published_at: "2025-02-08T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a75ec5bd4ea_congress.jpg"
keywords: []
---

# അന്തിയേരി ആയുധ ശേഖരം; പോലീസ് നിഷ്കൃയമെന്ന് കോൺഗ്രസ് 

> **Lead Summary:** **നാദാപുരം: **വാളുകളും ബോംബുകളും ഉൾപ്പെടെ വൻ ആയുധ ശേഖരം കണ്ടെത്തിയ ചെക്ക്യാട് അന്തിയേരിയിൽ ശനിയാഴ്ച പുലർച്ചെ വീണ്ടും സ്ഫോടനം നടന്നു.പുലർച്ചെ രണ്ടു മണിയോടെ ആയുധ ശേഖരം കണ്ടെത്തിയതിന്റെ ഏതാനും മീറ്റർ അകലെയാണ് സ്ഫോടന ശബ്ദമുണ്ടായത്.

## Article Content

**നാദാപുരം: **വാളുകളും ബോംബുകളും ഉൾപ്പെടെ വൻ ആയുധ ശേഖരം കണ്ടെത്തിയ ചെക്ക്യാട് അന്തിയേരിയിൽ ശനിയാഴ്ച പുലർച്ചെ വീണ്ടും സ്ഫോടനം നടന്നു.പുലർച്ചെ രണ്ടു മണിയോടെ ആയുധ ശേഖരം കണ്ടെത്തിയതിന്റെ ഏതാനും മീറ്റർ അകലെയാണ് സ്ഫോടന ശബ്ദമുണ്ടായത്.

ആയുധ ശേഖരം കണ്ടെത്തുന്നതിന്റെ തലേദിവസവും സ്ഫോടനം നടക്കുകയുണ്ടായി.പിടികൂടപ്പെട്ടത് മൂർച്ചയേറിയ വാളുകളും സ്റ്റീൽ ബോംബ്, സ്റ്റിക്ക് ബോംബ് എന്നിവയാണന്നിരിക്കെ വിഷയത്തിന്റെ ഗൗരവം കുറക്കാനുള്ള സമീപനമാണ് പോലീസ് സ്വീകരിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു.

കഴിഞ്ഞ വർഷം ഇതിന്റെ അരകിലോമീറ്റർ അകലെ വെച്ചും വലിയ ആയുധ ശേഖരം കണ്ടെത്തിയിരുന്നു.അരീക്കരക്കുന്നിലെ അതിർത്തി രക്ഷാ സേനയുടെ കേന്ദ്രത്തിന് സമീപത്താണ് സംഭവം എന്നിരിക്കെ പോലീസിന്റെ അനാസ്ഥയ്‌ക്കെതിരെ ഉന്നതതലത്തിൽ പരാതി നൽകുമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/268942/antiyeri-arms-collection-congress-says-police-ineffective)