നാദാപുരം: (nadapuram.truevisionnews.com) ഇരിങ്ങണ്ണൂരിലെ എം.പി. ബാലഗോപാൽ കൾച്ചറൽ വിങ് സംഘടിപ്പിക്കുന്ന അഖില കേരള അണ്ടർ 15 ചെസ്സ് ടൂർണമെൻ്റ് ഫെബ്രു: 9 ഞായറാഴ്ച രാവിലെ 9 മുതൽ തൂണേരി ഇ.വി.യു.പി.സ്കൂളിൽ നടക്കും.

പഞ്ചായത്ത് പ്രസിഡൻ്റ് സുധ സത്യൻ ഉദ്ഘാടനം ചെയ്യും.വൈകീട്ട് സമാപന സമ്മേളനം ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. സാമൂഹിക, രാഷട്രീയ ,രംഗത്തെ പ്രമുഖരുടെ സ്മരണാർത്ഥം ട്രോഫികൾ സമ്മാനിക്കും.
കവി ശ്രീനിവാസൻ തൂണേരി, ജറിൻ തൂണേരി ,കലോത്സവ വിജയികൾ എന്നിവരെ സമാപന സമ്മേളനത്തിൽ ആദരിക്കും.വിവിധ ജില്ലകളിൽ നിന്ന് 200 ലധികം കുട്ടികൾ മത്സരത്തിൽ പങ്കെെടുക്കും.
മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കെ.പി.സുധീഷ്, എം.പി.നന്ദകുമാർ, സജീഷ് കൊട്ടേമ്പ്രം, പി.ബിജു, മാസ്റ്റർ വസുദേവ് എന്നിവർ പങ്കെടുത്തു
#All #Kerala #Under #15 #Chess #Tournament #tomorrow