വളയം: (nadapuram.truevisionnews.com) വളയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം. വിലങ്ങാട് സ്വദേശിയായ വയോധികൻ പിടിയിൽ. കോഴിക്കോട് വളയം സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം.

സ്കൂൾ വിദ്യാർത്ഥിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിലങ്ങാട് സ്വദേശിയായ കുഞ്ഞിരാമൻ(72) നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് അകത്തേക്ക് വിളിച്ചു കൊണ്ട് പോവുകയും തുടർന്ന് അവിടെ വച്ച് കുട്ടിയോട് ലൈംഗിക അതിക്രമം നടത്തുകയുമായിരുന്നു.
പുറത്ത് പറഞ്ഞാൽ കൊല്ലും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.പിന്നീട് സംഭവം കുട്ടി തന്റെ ബന്ധുക്കളോട് പറയുകയായിരുന്നു. തുടർന്ന് ബന്ധുക്കളാണ് പൊലീസിൽ വിവരം അറിയിച്ചത്. ഇയാളെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
#Sexual #assault #minor #girl #Valayam #Elderly #man #arrested