---
title: "ആവോലത്ത്  ഭൂമി കയ്യേറി ഗേറ്റ് നശിപ്പിച്ചെന്ന് പരാതി; 12 പേർക്കെതിരെ കേസെടുത്ത് നാദാപുരം പോലീസ്  "
english_title: "#Complaint #land #encroachment #Avolam #Nadapuram #police #files #case #against #12 #people"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/269099/complaint-land-encroachment-avolam-nadapuram-police-files-case-against-12-people-new "
published_at: "2025-02-09T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a8c3836a496_NADAPURAM_CASE.jpg"
keywords: []
---

# ആവോലത്ത്  ഭൂമി കയ്യേറി ഗേറ്റ് നശിപ്പിച്ചെന്ന് പരാതി; 12 പേർക്കെതിരെ കേസെടുത്ത് നാദാപുരം പോലീസ്  

> **Lead Summary:** **നാദാപുരം: **ആവോലത്ത് കെട്ടിടത്തിനിടയിലൂടെയുള്ള ഭൂമി പൊതു റോഡാണെന്ന് പറഞ്ഞ് കയ്യേറിയ യെന്ന പരാതി അന്വേഷിക്കാൻ കോടതി നിർദ്ദേശം.

## Article Content

**നാദാപുരം: **ആവോലത്ത് കെട്ടിടത്തിനിടയിലൂടെയുള്ള ഭൂമി പൊതു റോഡാണെന്ന് പറഞ്ഞ് കയ്യേറിയ യെന്ന പരാതി അന്വേഷിക്കാൻ കോടതി നിർദ്ദേശം.

ആവോലം മൊദാക്കരാ പള്ളിയ്ക്ക് സമീപം താമസിക്കുന്ന സി എം കുഞ്ഞമ്മദിന്റെ പരാതിയിൽ 12 പേർക്കെതിരെ കേസെടുത്ത് നാദാപുരം പോലീസ്.

ഭാര്യയുടെ പേരിലുള്ള സ്ഥലം പൊതു റോഡാണെന്ന് പറഞ്ഞ് മൂന്നു വർഷം മുൻപ് നാട്ടുകാരും പഞ്ചായത്ത് അധികൃതരും കൈയ്യേറി ഗേറ്റ് നശിപ്പിച്ചു വെന്നാണ് പരാതി.

അന്നത്തെ തൂണേരി പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന , വൈ. പ്രസിഡൻ്റ് കെ മധുമോഹനൻ മുസ്ലിം ലീഗ് നാദാപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വലിയാണ്ടി ഹമീദ് തുടങ്ങി 12 പേർക്ക് എതിരെയാണ് സംഭവത്തിൽ ഇപ്പോൾ നാദാപുരം പോലീസ് കേസ് എടുത്തത്.

2022 മാർച്ച് 10 നാണ് സംഭവം നടന്നത്.നാട്ടുകാർ നടന്നു പോകുന്ന വഴിയിൽ കുഞ്ഞമ്മദ് മതിലും ഗേറ്റും പണിതെന്നായിരുന്നു അന്ന് പഞ്ചായത്ത് കണ്ടെത്തിയത്.നാട്ടുകാരും അത് പൊതു വഴിയാണെന്ന നിലപാടിലായിരുന്നു.എന്നാൽ,ഇത് പൊതു സ്ഥലമല്ല തങ്ങളുടെ സ്ഥലമാണ് എന്നായിരുന്നു കുഞ്ഞമ്മദിന്റെ നിലപാട്.

തുടർന്ന് ലീഗ് പ്രാദേശിക നേതാവും,തൂണേരി പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഷാഹിനയുടെ നേതൃത്വത്തിൽ ഗേറ്റ് പൊളിച്ചു നീക്കുകയായിരുന്നു.ഇതിനെതിരെ അന്ന് പോലീസിന് പരാതി നൽകിയിരുന്നെങ്കിലും പോലീസ് കേസ് എടുത്തില്ല.തുടർന്ന് പരാതിക്കാരൻ കുഞ്ഞമ്മദ് നാദാപുരം മജിസ്ട്രെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.

കെട്ടിടത്തിലേക്കുള്ള പടി നശിപ്പിച്ചതിനും സ്ഥലം കയ്യേറിയത്തിനുംമാണ് പിള്ളാടിന്റിവിട സിജു,തുണ്ടിയിൽ സാഗിൽ,കിഴക്കയിൽ ഫിറോസ്,വണ്ണത്താങ്കണ്ടി സതീഷ്,പിള്ളാടിന്റിവിട മനോജാൻ,കിഴക്കയിൽ പവിത്രൻ ,തുളസി രാജീവൻ,പി ദിനേശൻ, കിഴക്കയിൽ നസീർ എന്നിവർകെതിരെയാണ് പോലീസ് കേസ് എടുത്തത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/269099/complaint-land-encroachment-avolam-nadapuram-police-files-case-against-12-people-new )