---
title: "സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കാൻ പൊതു സമൂഹം മുന്നോട്ട് വരണം -ഇ. കെ വിജയൻ എം.എൽ.എ "
english_title: "#general #public #come #forward #encourage #voluntary #blood #donation #EKVijayanMLA"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/269104/general-public-come-forward-encourage-voluntary-blood-donation-ekvijayanmla"
published_at: "2025-02-09T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a8cb36891e4_MLA.jpg"
keywords: []
---

# സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കാൻ പൊതു സമൂഹം മുന്നോട്ട് വരണം -ഇ. കെ വിജയൻ എം.എൽ.എ 

> **Lead Summary:** **എടച്ചേരി: **ആശുപത്രികളിലെ രക്തബാങ്കുകളിൽ രക്ത ലഭ്യത ഉറപ്പുവരുത്തേണ്ടത് യുവ സമൂഹത്തിൻ്റെ ഉത്തരവാദിത്തമാണന്ന് ഇ. കെ വിജയൻ എം.എൽ.എ അഭിപ്രായപ്പെട്ടു. സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കാനും ക്യാമ്പസുകളിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കാനും ബി.ഡി.കെ നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണന്നും അദ്ദേഹം പറഞ്ഞു.

## Article Content

**എടച്ചേരി: **ആശുപത്രികളിലെ രക്തബാങ്കുകളിൽ രക്ത ലഭ്യത ഉറപ്പുവരുത്തേണ്ടത് യുവ സമൂഹത്തിൻ്റെ ഉത്തരവാദിത്തമാണന്ന് ഇ. കെ വിജയൻ എം.എൽ.എ അഭിപ്രായപ്പെട്ടു. സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കാനും ക്യാമ്പസുകളിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കാനും ബി.ഡി.കെ നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണന്നും അദ്ദേഹം പറഞ്ഞു.

ബ്ലഡ് ഡോണേർസ് കേരള വടകര താലൂക്ക് കമ്മറ്റിയുടെ എട്ടാം വാർഷികം ഉദ്ഘാടനവും രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ച ആശുപത്രികൾ സന്നദ്ധ സംഘടനകൾ, എന്നിവർക്കുള്ള മൊമെന്റോ വിതരണവും ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തണലിൽ നടന്ന വാർഷികാഘോഷത്തിൽ ബി.ഡി.കെ രക്ഷാധികാരി വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ പത്മിനി, എടച്ചേരി എസ്.ഐ കെ രാജേഷ്, ബി.ഡി.കെ എക്സിക്യുട്ടീവ് ഹെഡ് അൻസാർ ചേരാപുരം,

ബി.ഡി.കെ പ്രസിഡണ്ട് അമൽജിത്ത് കോട്ടപ്പള്ളി, ജനറൽ സെക്രട്ടറി വി.എസ് ഹസ്സൻ, എം.വി.ആർ ഹോസ്പിറ്റൽ രക്തബാങ്ക് ഹെഡ് ഡോ. നിതിൻ ഹെൻട്രി,തണൽ മാനേജർ ഷാജഹാൻ, കമ്മറ്റി പ്രസിഡണ്ട് മൂസ്സ കുറുങ്ങോട്ട്, അഡ്മിനിസ്ട്രേറ്റർ രാജൻ മാണിക്കോത്ത്, വനിതാ വിഭാഗം പ്രസിഡണ്ട് കെ.വി റംല , പി.കെ ബാബു, പോക്കർ, ടി. കെ ബാലൻ, നസ്രിയ എന്നിവർ സംസാരിച്ചു.

സംസ്ഥാന കലോത്സവത്തിൽ മൂന്നിനത്തിൽ എ ഗ്രേഡ് നേടിയ മാനസ മനോജ് മുഖ്യാതിഥി ആയിരുന്നു. തുടർന്ന് തണൽ അന്തേവാസികളുടെയും പ്രാദേശിക കലാകാരന്മാരുടെയും ബി ഡി കെ വളണ്ടിയർ മാരുടെയും വിവിധ കലാ പരിപാടികളും അരങ്ങേറി.

ക്യാമ്പുകൾ സംഘടിപ്പിച്ച സംഘടനകൾക്കും ആശുപത്രി രക്തബാങ്ക് ടീമംഗങ്ങൾക്കും മാനസ മനോജിനും ഇ. കെ. വിജയൻ എം.എൽ.എ ഉപഹാരങ്ങൾ സമർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/269104/general-public-come-forward-encourage-voluntary-blood-donation-ekvijayanmla)