---
title: "സമാധാനം തകർക്കരുത്; കുനിങ്ങാട്  വീടിനു നേരെ കല്ലേറ്, സിപിഐഎം അപലപിച്ചു"
english_title: "#Dont #disturb #peace #CPM #condemns #stone #pelting #Kuningad #house"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/269121/dont-disturb-peace-cpm-condemns-stone-pelting-kuningad-house"
published_at: "2025-02-09T23:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a8ea42d95a6_CPIM.jpg"
keywords: []
---

# സമാധാനം തകർക്കരുത്; കുനിങ്ങാട്  വീടിനു നേരെ കല്ലേറ്, സിപിഐഎം അപലപിച്ചു

> **Lead Summary:** **നാദാപുരം: **പുറമേരി കുനിങ്ങാട് വീടിനു നേരെ കല്ലേറ് ഉണ്ടായ സംഭവത്തിൽ സിപിഐഎം അപലപിച്ചു.കുനിങ്ങാട് സി എച്ച് സൗദത്തിന് അടുത്ത് മണ്ണ് നികത്തിയ സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷം വ്യാപിക്കുന്നതിൽ സിപിഐഎം പുറമേരി ലോക്കൽ കമ്മറ്റി ഉൽക്കണ്ഠ രേഖപ്പെടുത്തി.

## Article Content

**നാദാപുരം: **പുറമേരി കുനിങ്ങാട് വീടിനു നേരെ കല്ലേറ് ഉണ്ടായ സംഭവത്തിൽ സിപിഐഎം അപലപിച്ചു.കുനിങ്ങാട് സി എച്ച് സൗദത്തിന് അടുത്ത് മണ്ണ് നികത്തിയ സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷം വ്യാപിക്കുന്നതിൽ സിപിഐഎം പുറമേരി ലോക്കൽ കമ്മറ്റി ഉൽക്കണ്ഠ രേഖപ്പെടുത്തി.

ഇന്നലെ വൈകുന്നേരം മുല്ലേരി താഴെ റാഷിദിന്റെ വീടിന് നേരെ കല്ലെറിഞ്ഞ സംഭവത്തെ സിപിഐഎം ശക്തമായി അപലപിച്ചു.

ഈ സംഭവത്തിൽ സിപിഐഎം പ്രവർത്തകർക്ക് യാതൊരു പങ്കുമില്ലെന്നും സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് മത വിദ്വേഷം സൃഷ്ടിക്കാൻ അണിയറയിൽ പ്രവർത്തിക്കുന്ന ഗൂഢശക്തികൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും സിപിഐഎം പുറമേരി ലോക്കൽ കമ്മിറ്റി ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു.സംഭവം സ്ഥലം സി.പി.ഐ.എം നേതാക്കൾ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/269121/dont-disturb-peace-cpm-condemns-stone-pelting-kuningad-house)