തൂണേരി: (nadapuram.truevisionnews.com) സാധാരണ ജനങ്ങളുടെ പ്രയാസങ്ങൾ അഭിമുഖീകരിക്കാതെ ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ട പിണറായി സർക്കാരിനെതിരെ ജനരോഷം ഉയരുക യാണെന്ന് മുൻ ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.

കെപിസിസി ആഹ്വാനപ്രകാരം സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുംബ സംഗമത്തിന്റെ മണ്ഡലം തല പരിപാടി തൂണേരി മണ്ഡലത്തിലെ പതിനാലാം വാർഡിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അശോകൻ തൂണേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മോഹനൻ പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ,മറ്റ് നേതാക്കളായ പി രാമചന്ദ്രൻ മാസ്റ്റർ, ടി മൂസ ഹാജി, യുകെ വിനോദ് കുമാർ, അഡ്വക്കേറ്റ് വി അലി, വികെ രജീഷ്, പി കെ സുജാത ടീച്ചർ, ഫസൽ മട്ടാൻ, പി പി സുരേഷ് കുമാർ, സജീവൻ കുറ്റിയിൽ, ഡോക്‌ടർ ബാസിത് വടക്കയിൽ, അഭിഷേക് എൻ കെ,ടിപി ജസീർ, സുരേന്ദ്രൻ കേളോത്ത്, കെ മധു മോഹനൻ,ഉഷ അരവിന്ദ്, ലിഷ കുഞ്ഞിപുരയിൽ, രജില കിഴക്കുംകരമൽ എന്നിവർ സംസാരിച്ചു, വാർഡ് പ്രസിഡണ്ട് പി കെ ജയൻ സ്വാഗതവും ഹരിശങ്കർ എം നന്ദിയും പറഞ്ഞു
#Mahatma #Gandhi #Family #Reunion #Pinarayi #government #isolated #people #MullapallyRamachandran