---
title: "കുനിങ്ങാട്ടെ വീട് ആക്രമണം; സമഗ്ര അന്വേഷണത്തിന് പോലീസ് തയ്യാറാവണം -യൂത്ത് ലീഗ് "
english_title: "#Kuningate #house #attack #Police #ready #thorough #investigation #YouthLeague"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/269237/kuningate-house-attack-police-ready-thorough-investigation-youthleague"
published_at: "2025-02-10T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a9cade06012_Untitled-1.jpg"
keywords: []
---

# കുനിങ്ങാട്ടെ വീട് ആക്രമണം; സമഗ്ര അന്വേഷണത്തിന് പോലീസ് തയ്യാറാവണം -യൂത്ത് ലീഗ് 

> **Lead Summary:** **നാദാപുരം: **കുനിങ്ങാട് മുല്ലേരി താഴെ റാഷിദിന്റെ വീടിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് പോലീസ് തയ്യാറാവണമെന്ന് യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം പി ഷാജഹാൻ.

## Article Content

**നാദാപുരം: **കുനിങ്ങാട് മുല്ലേരി താഴെ റാഷിദിന്റെ വീടിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് പോലീസ് തയ്യാറാവണമെന്ന് യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം പി ഷാജഹാൻ.

നിരന്തരം നിസ്സാര വിഷയങ്ങളുടെ പേരിൽ നാട്ടിൽ കലാപമുണ്ടാക്കാനുള്ള സി പി എം ക്രിമിനലുകളുടെ ശ്രമം പ്രതിഷേധാർഹമാണ്, നാട്ടിൽ സമാധാന അന്തരീക്ഷത്തിന് കേട്‌പാട് സംഭവിക്കാതിരിക്കാൻ നാട് ഒന്നാകെ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പതിനാലാം വാർഡ് യു ഡി എഫ് സ്ഥാനാർഥി അജയൻ പുതിയോട്ടിൽ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി അജിത്, കുറ്റ്യാടി മണ്ഡലം എം എസ് എഫ് പ്രസിഡൻ്റ് ഷക്കീൽ വി പി, എ കെ ഷബീർ, ഷഫീക്ക് ചാലിയോട്ട്, വി പി റാഷിദ്, എടക്കുടി സുബൈർ, കരോറത്ത് മുഹമ്മദ്, മുഹമ്മദലി കുനിയിൽ, മുഹമ്മദ് പനബ്രകൊയിലോത്ത്,ഇസ്മയിൽ അത്യോടി, നിടുന്തോടി മുഹമ്മദ് എന്നിവർ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/269237/kuningate-house-attack-police-ready-thorough-investigation-youthleague)