---
title: "തമിം ഭവന നിർമ്മാണം; കുവൈറ്റ് കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മറ്റി ഫണ്ട് കൈമാറി"
english_title: "#Tamim #housing #Kuwait #KMCC #Nadapuram #Mandal #Committee #handed #over #funds"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/269279/tamim-housing-kuwait-kmcc-nadapuram-mandal-committee-handed-over-funds"
published_at: "2025-02-10T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a9dc0c81e97_thameem_.jpg"
keywords: []
---

# തമിം ഭവന നിർമ്മാണം; കുവൈറ്റ് കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മറ്റി ഫണ്ട് കൈമാറി

> **Lead Summary:** **നാദാപുരം: **യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ നിർമ്മാണം പുരോഗമിക്കുന്ന തമിം ഭവനനിർമ്മാണത്തിലേക്ക് കുവൈറ്റ് കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മറ്റി ഫണ്ട് കൈമാറി.ചേലക്കാട് നടന്ന പരിപാടി ജില്ലാ മുസ്ലിം ലീഗ് ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: **യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ നിർമ്മാണം പുരോഗമിക്കുന്ന തമിം ഭവനനിർമ്മാണത്തിലേക്ക് കുവൈറ്റ് കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മറ്റി ഫണ്ട് കൈമാറി.ചേലക്കാട് നടന്ന പരിപാടി ജില്ലാ മുസ്ലിം ലീഗ് ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു.

കുവൈറ്റ് കെഎംസിസി കോഴിക്കോട് ജില്ലാ സെക്രട്ടറി വി.ടി.കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഉപദേശകസമിതി അംഗം കൊടക്കാട്ട് ഇബ്രാഹിം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ബംഗ്ലത്ത് മുഹമ്മദിന് ഫണ്ട് കൈമാറി.

ചടങ്ങിൽ എം.പി സൂപ്പി, വലിയാണ്ടി ഹമിദ്, എടത്തിൽ നിസാർ മാസ്റ്റർ, വി.വി കുഞ്ഞബ്‌ദുല്ല, എം.സി സുബൈർ, മണ്ടോടി ബഷീർ മാസ്റ്റർ, വി മൊയ്‌തു, ടി.കെ മൊയ്‌തു, കെ.പി ഇബ്രാഹിം, വി.സവാദ് പ്രസംഗിച്ചു.

വടക്കേക്കണ്ടി അബദുല്ലഹാജി, മുഹമ്മദലി അൽ ബൈക്, ഇ.ടി.കെ ഹമിദ്, അലി കൊടക്കാട്, പുത്തലത്ത് അമ്മദ്ഹാജി പങ്കെടുത്തു. മുഹ്സിൻ എഫ്.എം സ്വാഗതവും മുനീബ് പി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/269279/tamim-housing-kuwait-kmcc-nadapuram-mandal-committee-handed-over-funds)