---
title: "കാട്ടുപന്നിയെ കൊന്ന് കറി വെച്ച കേസ്;  വളയത്ത് നാല് പേർ അറസ്റ്റിൽ,  ഒരു യുവാവിനെ വിട്ടയച്ചു "
english_title: "#case #killing #wildboar #currying #Four #people #arrested#ring #one #youth #released"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/269284/case-killing-wildboar-currying-four-people-arrestedring-one-youth-released"
published_at: "2025-02-10T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a9e0d35f39b_wild_boar_attck.jpg"
keywords: []
---

# കാട്ടുപന്നിയെ കൊന്ന് കറി വെച്ച കേസ്;  വളയത്ത് നാല് പേർ അറസ്റ്റിൽ,  ഒരു യുവാവിനെ വിട്ടയച്ചു 

> **Lead Summary:** നാദാപുരം**: **വീട്ടുകിണറ്റിൽ വീണ കാട്ടുപന്നിയെ കൊന്ന് കറി വെച്ചു കഴിച്ചുവെന്ന കേസിൽ പിടിയിലായ അഞ്ച് യുവാക്കളിൽ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒരു യുവാവിനെ വിട്ടയച്ചു. എലിക്കുന്നുമ്മൽ ബിനു ,എലിക്കുന്നുമ്മൽ റീനു , എലിക്കുന്നുമ്മൽ ജിഷ്ണു , എലിക്കുന്നുമ്മൽ അശ്വിൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

## Article Content

നാദാപുരം**: **വീട്ടുകിണറ്റിൽ വീണ കാട്ടുപന്നിയെ കൊന്ന് കറി വെച്ചു കഴിച്ചുവെന്ന കേസിൽ പിടിയിലായ അഞ്ച് യുവാക്കളിൽ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒരു യുവാവിനെ വിട്ടയച്ചു. എലിക്കുന്നുമ്മൽ ബിനു ,എലിക്കുന്നുമ്മൽ റീനു , എലിക്കുന്നുമ്മൽ ജിഷ്ണു , എലിക്കുന്നുമ്മൽ അശ്വിൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

തറോ കണ്ടിയിൽ അമൽ ( 22 ) നെയാണ് വിട്ടയച്ചത്. ഇയാളുടെ വീട്ടിൽ നിന്ന് പന്നി ഇറച്ചി കണ്ടെത്താൻ കഴിയാത്തതിനാലാണ് പ്രതിചേർക്കാത്തത് എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത് .

ഇന്നലെ അർദ്ധരാത്രി വീട്ടിലെത്തിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തത്. രണ്ട് വീടുകളിൽ നിന്ന് ഇറച്ചിയും പിടികൂടി . കുറ്റ്യാടി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് വീടുകളിൽ റെയിഡ് നടത്തി യുവാക്കളെ കസ്റ്റഡിയിലെടുത്തത്.

ഞായറാഴ്ച്ച രാവിലെയാണ് വളയത്തെ വീട്ട് കിണറ്റിൽ കാട്ടുപന്നി വീണത്. നാട്ടുകാർ കുറ്റ്യാടി ഫോറസ്റ്റിൽ വിവരം അറിയിച്ചെങ്കിലും പിന്നീട് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടപ്പോൾ പന്നി രക്ഷപ്പെട്ടു എന്ന മറുപടിയാണ് നൽകിയത്.

ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 60 കിലോ വിലധികം വരുന്ന പന്നിയെ കൊന്ന് ഇറച്ചി 20 ലധികം പേർക്ക് വീതിച്ചതായി കണ്ടെത്തിയത്.പന്നി വീണ വീട്ടുപറമ്പിലും അറുത്ത് വിതരണം ചെയ്ത എലിക്കുന്ന് പറമ്പിലും പ്രതികളെ ഇന്ന് വൈകിട്ട് എത്തിച്ച് തെളിവ് ശേഖരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/269284/case-killing-wildboar-currying-four-people-arrestedring-one-youth-released)